ഇന്ത്യയ്ക്ക് സഹായഹസ്തവുമായി അമേരിക്ക; ഓക്‌സിജന്‍ സിലണ്ടറുകളും മാസ്‌കുകളുമായി മൂന്നാം വിമാനം എത്തി

User
0 0
Read Time:1 Minute, 54 Second

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക. കോവിഡ് പ്രതിരോധ ഉപകരണങ്ങളുമായി അമേരിക്കയില്‍ നിന്നുള്ള മൂന്നാം വിമാനം ഇന്ത്യയിലെത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പ്രതിരോധ ഉപകരണങ്ങളുമായി അമേരിക്കന്‍ വിമാനം രാജ്യത്തെത്തിയത്.

ആയിരം ഓക്‌സിജന്‍ സിലണ്ടറുകളും ഒന്നരക്കോടി എന്‍ 95 മാസ്‌കുകളും പത്തു ലക്ഷം പരിശോധനാ കിറ്റുകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു ദിവസത്തിനകം അമേരിക്കയില്‍ നിന്നും രാജ്യത്തെത്തുന്ന മൂന്നാമത്തെ വിമാനമാണിത്. അതേസമയം രണ്ടു കോടി വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജോ ബൈഡന്റെ നിര്‍ദ്ദേശപ്രകാരമാണ് മറ്റ് രാജ്യങ്ങളിലേയ്ക്ക് എത്തിക്കാനിരുന്ന വാക്സിനുകള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍, പിപിഇ-വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് ആദ്യ വിമാനത്തില്‍ അമേരിക്ക രാജ്യത്തെത്തിച്ചത്. മാസ്‌കുകള്‍, ഓക്സിജന്‍ ടാങ്കുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയാണ് രണ്ടാം വിമാനത്തില്‍ എത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആര്‍ എം പി സ്ഥാനാര്‍ത്ഥി കെ കെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്

തിരുവനന്തപുരം: ആദ്യഫല സൂചനകളില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്. 4331 വോടുകളുടെ ലീഡാണ് കെ കെ രമയ്ക്ക് തുടക്കത്തില്‍ ലഭിച്ചത്. അതേസമയം പാലായില്‍ ജോസ് കെ മാണിയെ മറികടന്ന് മാണി സി കാപ്പന്‍. രണ്ടാം റൗണ്ടിലാണ് ജോസ് കെ മാണിയെ മാണി സി കാപ്പന്‍ മറികടന്നത്. 3,453 വോടുകള്‍ക്കാണ് മുന്നില്‍. എറണാകുളം ജില്ലയില്‍ 12 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍. കൊച്ചി, കോതമംഗലം മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് […]

You May Like

Subscribe US Now