ഇന്ധന വിലവര്‍ധനയ്ക്ക് കാരണം യുപിഎ സര്‍ക്കാര്‍; ബാധ്യത തീര്‍ക്കുന്നത് ബിജെപി സര്‍ക്കാരെന്ന് പെട്രോളിയം മന്ത്രി

User
0 0
Read Time:1 Minute, 24 Second

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയ്ക്ക് കാരണം യുപിഎ സര്‍ക്കാരെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എണ്ണ ബോണ്ടുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്തെ കോടികളുടെ ബാധ്യത ബിജെപി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കുകയാണ്. മുതലും പലിശയുമായി കോടികളാണ് തിരിച്ചടയ്ക്കുന്നത്. ഇതാണ് ഇന്ധന വിലവര്‍ധനയ്ക്ക് കാരണമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കൂടാതെ രാജ്യാന്തര വിപണിയിലും എണ്ണവില വര്‍ധിച്ചിട്ടുണ്ട്. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതും ഇന്ധന വിലവര്‍ധനയ്ക്ക് കാരണമായതായി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കഴിഞ്ഞ 50 ദിവസത്തിനിടെ 28 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. പലയിടത്തും പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപയ്ക്ക് മുകളിലാണ്. ഇന്ധന വിലവര്‍ധനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പതിനേഴുകാരിയെ ലൈംഗികമായി ആക്രമിച്ചു; രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു; ഗുരുതരാവസ്ഥയില്‍; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ: പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മൂന്നംഗസംഘം വീടിന്റെ രണ്ടാം നിലയില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ മധുരൈയിലാണ് സംഭവം. ഇതിന്റെ 25സെക്കന്റ് ദൈര്‍ഘ്യമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടി ക്രൂരമായ ലൈംഗീകപീഡനത്തിനിരയായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രദേശവാസികളായ മൂന്ന് പേരാണ് സംഭവത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതികളിലൊരാള്‍ മാസങ്ങളായി പെണ്‍കുട്ടിയെ […]

You May Like

Subscribe US Now