ഇന്ന് അന്താരാഷ്ട്ര യോഗ ദിനം : വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്ത് വിപുലമായ പരിപാടികള്‍

User
0 0
Read Time:1 Minute, 21 Second

ന്യൂഡല്‍ഹി : ഇന്ന് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുക. രാവിലെ 6.30 ന് നടക്കുന്ന യോഗദിന സ്പെഷ്യല്‍ പ്രോഗ്രാം പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

പരിപാടിയുടെ വിവരം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന ‘യോഗ സ്വാസ്ഥ്യത്തിന് ‘ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. ആയുഷ് വകുപ്പ് സഹമന്ത്രി കിരണ്‍ റിജ്ജുവും പരിപാടിയില്‍ പങ്കെടുക്കും. മൊറാര്‍ജി ദേശായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ നേതൃത്വത്തില്‍ യോഗ പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നെടുമ്ബാശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; അനധികൃതമായി കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്ബാശേരി രാജ്യാന്തര വിമാന താവളംത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. അനധികൃതമായി കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വിദേശത്ത് നിന്നും വന്ന യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഖത്തറില്‍ നിന്നും നേരിട്ട് നെടുമ്ബാശേരി രാജ്യാന്തര വിമാനതാവളത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ എത്തിയ യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്. പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ കടത്തുവാന്‍ ശ്രമിച്ചതെന്നതു […]

You May Like

Subscribe US Now