Read Time:1 Minute, 24 Second
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ നടന് വിജയ് സൈക്കിളില്‍ എത്തി വോട്ട് ചെയ്തു. ചെന്നൈ നീലങ്കരയിലുള്ള പോളിംഗ് ബൂത്തിലേക്കാണ് വിജയ് സൈക്കിള്‍ ചവിട്ടി എത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് ശേഷം വന്‍ ജനശ്രദ്ധയാണ് ആകര്‍ഷിച്ചിരിക്കുന്നത്. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് താരം സൈക്കിള്‍ ചവിട്ടി എത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മാസ്കണിഞ്ഞ് സൈക്കിളില്‍ വീട്ടില്‍ നിന്നിറങ്ങിയ വിജയ്യുടെ പിന്നാലെ അദ്ദേഹത്തിന്റെ ആരാധകരും അനുഗമിച്ചിരുന്നു. ഇതോടെ പോലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.