ഇ.പി.എഫ്: അഞ്ചുലക്ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയില്ല : കേന്ദ്രം

User
0 0
Read Time:2 Minute, 28 Second

‌ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ടില്‍ തൊഴിലാളിയുടെ വാര്‍ഷിക നിക്ഷേപം രണ്ടരലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിര്‍ദേശം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ .രണ്ടര ലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.

അഞ്ചു ലക്ഷത്തില്‍ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നല്‍കിയാല്‍ മതിയെന്ന് ധനകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുബജറ്റിന്റെ ഭാഗമായ ധനകാര്യ ബില്‍ ലോക്‌സഭ പസാക്കി.

പ്രോവിഡന്റ് ഫണ്ടില്‍ ഉയര്‍ന്ന തുക നിക്ഷേപിക്കുന്ന വന്‍ ശമ്ബളക്കാരായ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു ആദ്യത്തെ നിര്‍ദേശം. ഇതിനെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു .
12 ശതമാനമാണ് തൊഴിലാളിയുടെ വിഹിതമെങ്കിലും വേണമെങ്കില്‍ അതില്‍ കൂടുതല്‍ വിഹിതം സ്വമേധയാ നല്‍കാം. കൂടുതല്‍ നിക്ഷേപിച്ചാലും തൊഴിലുടമ നിയമപ്രകാരമുള്ള 12 ശതമാനം വിഹിതമേ നല്‍കൂ. ഉയര്‍ന്ന പലിശയും ആദായനികുതി ഇളവും ലക്ഷ്യംവെച്ച്‌ തൊഴിലാളി കൂടുതല്‍ നിക്ഷേപം നടത്തുന്നത് തടയാനാണ് ബജറ്റില്‍ ഈ നിര്‍ദേശം കൊണ്ടുവന്നത്. ഒരു ശതമാനം തൊഴിലാളികള്‍ക്ക് മാത്രമേ പുതിയ നിര്‍ദേശം ബാധകമാവൂ എന്നും മന്ത്രി പറഞ്ഞു .

ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ധന – പാചകവാതക വില വര്‍ധനയ്ക്കെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ജി.എസ്.ടി. കൗണ്‍സിലാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടി കരുത്താര്‍ജ്ജിക്കും; പിണറായിയെ വെല്ലുവിളിച്ച്‌ അമിത്ഷാ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത്ഷാ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിന്റെ ഭാവി എന്തായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നായിരുന്നു അമിത്ഷായുടെ […]

You May Like

Subscribe US Now