“ഈ പ്രതിസന്ധിയെ സധൈര്യം മറികടക്കും, ഒപ്പമുണ്ട് ജനങ്ങളും ലോകരാജ്യങ്ങളുമെന്ന് പ്രധാനമന്ത്രി”; ഇന്ത്യക്ക് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച്‌ അമേരിക്ക

User
0 0
Read Time:1 Minute, 49 Second

ദില്ലി: ഇന്ത്യക്ക് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച്‌ അമേരിക്ക രംഗത്ത്. കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. വാക്സിന്‍ അസംസ്കൃത വസ്തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം സു​ഗമമാക്കുന്നതും സംഭാഷണത്തില്‍ ചര്‍ച്ചയായി. അതോടൊപ്പം ഇരുരാജ്യങ്ങളിലെയും കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്തെന്നും ചര്‍ച്ച ഫലപ്രദമാണെന്നും മോദി വ്യക്തമാക്കി.

ഇതിനുപിന്നാലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് അമേരിക്ക കൂടുതല്‍ ഐ​ക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നേരത്തെ കൊവിഡ് പ്രതിരോധ നടപടികളില്‍ ഇന്ത്യയ്ക്ക് അമേരിക്ക സഹായം പ്രഖ്യാപിച്ചിരുന്നു. കോവിഷീല്‍ഡ്‌ നിര്‍മ്മാണത്തിന് അമേരിക്ക അസംസ്കൃത വസ്തുക്കള്‍ കൈമാറും. കൂടാതെ വെന്റിലേറ്റര്‍, പിപിഇ കിറ്റുകള്‍, പരിശോധനാ കിറ്റുകള്‍, മറ്റ് സാമ്ബത്തിക, സാങ്കേതിക സഹായം എന്നിവ ഉടന്‍ ലഭ്യമാക്കുമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു. അതേസമയം ഈ പ്രതിസന്ധിയെ സധൈര്യം മറികടക്കുമെന്നും രാജ്യത്തെ ജനങ്ങളും, ലോകരാജ്യങ്ങളും തനിക്കൊപ്പം ഉണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇരുവെള്ളിപ്രയില്‍ രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍

ഇരുവെള്ളിപ്രയില്‍ രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍.നഗരസഭയിലെ 17 ) വാര്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കല്ലേറ് ഉണ്ടായത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ ഉള്‍പ്പെടെ കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്നെത്തിയ പൊലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു. പൊലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞ് രണ്ട് ദിവസം രാത്രി തിരച്ചില്‍ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല.എവിടെ നിന്നാണ് ഏറ് വരുന്നതെന്നോ, ആരാണ് […]

You May Like

Subscribe US Now