ഉത്തരാഖണ്ഡില്‍ കനത്ത മഴ, മൂന്ന് മരണം; റെഡ് അലര്‍ട്ട്

User
0 0
Read Time:1 Minute, 9 Second

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. പൗരി ജില്ലയില്‍ മൂന്നു പേര്‍ മരിച്ചു. ടെന്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിതി ശാന്തമാകാതെ സംസ്ഥാനത്തേക്ക് ആളുകള്‍ വരരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. നൈനിറ്റാളിലേക്കുള്ള പാതകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരോട് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു.

2000 തീര്‍ത്ഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തെക്കന്‍ ബംഗാളിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ്യാജ മാര്‍ക് ലിസ്റ്റ് നല്‍കി കോളജ് പ്രവേശനം നേടി; ബിജെപി എംഎല്‍എയ്ക്ക് അഞ്ചുവര്‍ഷം തടവ്

ലക്‌നോ| ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ ഇന്ദ്ര പ്രതാപ് തിവാരിക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ. വ്യാജ മാര്‍ക് ഷീറ്റ് നല്‍കി കോളജ് അഡ്മിഷന്‍ നേടിയ കേസിലാണ് വിധി. 28 വര്‍ഷം മുമ്ബാണ് സംഭവം നടന്നത്. എട്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഗോസൈഗഞ്ചില്‍ നിന്നുള്ള എം.എല്‍.എയാണ് ഇന്ദ്ര പ്രതാപ് തിവാരി. അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിന്‍സിപ്പാള്‍ യദുവംശ് രാം ത്രിപാഠി 1992ല്‍ നല്‍കിയ കേസിലാണ് ഇന്ദ്ര പ്രതാപ് ജയിലിലാകുന്നത്. രണ്ടാം വര്‍ഷ ബിരുദ […]

You May Like

Subscribe US Now