Read Time:1 Minute, 0 Second
ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. ഗോതമ്ബ് പാടത്ത് കൈയ്യും കാലും കെട്ടിയിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. മൂന്നാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ ടൈംസ് നൌ ന്യൂസിനോട് വ്യക്തമാക്കി. പുല്ലു പറിക്കാന്‍ പോയ കുട്ടികളെ കാണാതാവുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.