ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ വീട് സ്‌ഫോടനത്തില്‍ തകര്‍ന്നു, ഏഴ് പേര്‍ കൊല്ലപ്പെട്ടു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയം

User
0 0
Read Time:2 Minute, 18 Second

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തില്‍ 5 നും 12 നും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പ്രദേശത്തെ ഒരു വീട്ടില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന്‌ പ്രാഥമിക പോലീസ് അന്വേഷണത്തില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും കൃത്യമായ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

മരണത്തില്‍ ദു: ഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കാനും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11.30 ഓടെ വസിര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തഥേര്‍കപൂര്‍വ പ്രദേശത്താണ് സംഭവം നടന്നതെന്ന് ഗോണ്ട പോലീസ് മേധാവി (എസ്പി) സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ വീടുകളില്‍ നിന്ന് ഓടിപ്പോയി. രക്ഷപ്പെട്ടവരെയും മൃതദേഹങ്ങളെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുത്തു. ഏഴുപേര്‍ മരിച്ചതായി പ്രഖ്യാപിച്ചു, മറ്റ് ഏഴ് പേര്‍ ചികിത്സയിലാണ്. സ്ഥലത്ത് സമഗ്രമായി പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് വിദഗ്ധരെയും ബോംബ് സ്ക്വാഡിനെയും വിളിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും: ചര്‍ച്ച ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. ഡോ. എം.കെ. മുനീര്‍ ആണ് വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നു. വാക്സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്സില്‍ അപര്യാപ്ത മൂലം […]

You May Like

Subscribe US Now