ഉത്തര്‍പ്രദേശില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

User
0 0
Read Time:1 Minute, 22 Second

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.ഫത്തേഹാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തമുണ്ടായത്. പത്തു വയസുകാരനായ അനുരാഗാണ് കളിക്കുന്നതിനിടെ ആദ്യം സെപ്റ്റില്‍ ടാങ്കില്‍ വീണത്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവര്‍ അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു.ഇതില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളാണ്.

സോനു(25), രാം ഖിലാഡി, ഹരിമോഹന്‍(16), അവിനാശ്(12) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരും മുങ്ങിപ്പോവുകയായിരുന്നു. ഹരിമോഹനും അവിനാശും അനുരാഗും സഹോദരങ്ങളാണ്. അപകടത്തില്‍ പെട്ടവരെ ഗ്രാമീണര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്ബ് തന്നെ മരണം സംഭവിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ റഷ്യയും ഇറാനും നിയന്ത്രിക്കാന്‍ ശ്രമിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങള്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ട്. റഷ്യയും ഇറാനും മാദ്ധ്യമങ്ങളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തേയും സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നാണ് വിവരം. വിവിധ സ്ഥലങ്ങളിലെ ക്യാമ്ബെയിനുകളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്നു തന്നെയാണ് റിപ്പോര്‍്ട്ടില്‍ പറയുന്നത്. റഷ്യ ട്രംപിനെ പിന്തുണച്ചും ഇറാന്‍ ട്രംപിനെ താഴെയിറക്കാനും കാര്യമായ പരിശ്രമം നടത്തിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നേരിട്ട് വിദേശികളല്ല കാര്യങ്ങള്‍ ചെയ്തതെന്നും അമേരിക്കന്‍ ജനതയിലെ സ്വാധീനം ഉപയോഗിച്ചാണ് തന്ത്രങ്ങള്‍ മെനഞ്ഞതെന്നുമാണ് […]

You May Like

Subscribe US Now