ഉന്നാവ്​ പീഡന കേസ്​ പ്രതി സെംഗാറിന്‍റെ ഭാര്യ പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്​ഥാനാര്‍ഥി

User
0 0
Read Time:2 Minute, 21 Second

ലഖ്​നോ: രാജ്യത്തെ നടുക്കിയ ഉന്നാവ്​ പീഡനക്കേസിലെ പ്രതി കുല്‍ദീപ്​ സിങ്​ സെംഗാറിന്‍റെ ഭാര്യ സംഗീത ബി.ജെ.പി ടിക്കറ്റില്‍ പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത്​. ഉന്നാവ്​ ജില്ലാ പഞ്ചായത്ത്​ ചെയര്‍പേഴ്​സണായ സംഗീത ​​ഫതഹ്​പൂര്‍ ചൗറാസിയിലെ മൂന്നാം വാര്‍ഡില്‍നിന്നാണ്​ ജില്ലാ പഞ്ചായത്തിലേക്ക്​ ജനവിധി തേടുന്നത്​. ഇവരുടെ ഭര്‍ത്താവും പീഡന കേസ്​ പ്രതിയുമായ കുല്‍ദീപ്​ സിങ്​ സെംഗാര്‍ നേരത്തെ ബി.ജെ.പി എം.എല്‍.എ ആയിരുന്നു. കേസില്‍ കുടുങ്ങി ജയിലിലായതിന്​ പാര്‍ട്ടി മാറ്റിനിര്‍ത്തി ഒന്നര വര്‍ഷമാകു​േമ്ബാഴാണ്​ ഭാര്യ സംഗീത സെംഗാര്‍ അതേ പാര്‍ട്ടിയുടെ ടിക്കറ്റില്‍ അങ്കത്തിനിറങ്ങുന്നത്​.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്​ത കുറ്റത്തിന്​ ആദ്യം ആജീവനാന്തം ജയിലിലായ സെംഗാറിന്​ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ 2020ല്‍ 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. 10 ലക്ഷം നഷ്​ടപരിഹാരവും വിധിച്ചു. കുറ്റക്കാരനെന്നു തെളിഞ്ഞ്​ കുല്‍ദീപിന്​ യു.പി നിയമസംഭയില്‍ അയോഗ്യതയും വന്നു.

ഇപ്പോഴും സെംഗാര്‍ കുടുംബത്തിന്​ ഉന്നാവില്‍ സ്വാധീനം വലുതാണെന്നു കണ്ടാണ്​ ബി.ജെ.പി ഇവരെ സ്​ഥാനാര്‍ഥിയാക്കുന്നത്​. സംസ്​ഥാന പാര്‍ട്ടി നേതൃത്വം സംഗീതയുടെ സ്​ഥാനാര്‍ഥിത്വത്തിന്​ അംഗീകാരം നല്‍കിയിട്ടുണ്ട്​.

അറസ്റ്റിലായി ജയിലിലാണെങ്കിലും ബി.ജെ.പി നേതൃത്വം സെംഗാറിനെ കൈയൊഴിഞ്ഞിട്ടില്ല. നേര​െത്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​ സെംഗാറിനെ ജയിലിലെത്തി കണ്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇറ്റാലിയന്‍ കടല്‍ക്കൊലക്കേസ്; നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കാന്‍ ധാരണ

നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ സമ്മതിച്ചു. സുപ്രീം കോടതിയെ ഈ വിവരം സര്‍ക്കാര്‍ അറിയിച്ചു. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റ് മരണപ്പെട്ട മത്സ്യത്തൊഴിലാളികളായ ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതമാണ് നഷ്ടപരിഹാരം ലഭിക്കുക, ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമയായ ഫ്രഡിന് രണ്ട് കോടിയും ലഭിക്കും. കൊല്ലപ്പെട്ട […]

You May Like

Subscribe US Now