എം.എന്‍. എസുകാര്‍ ടോള്‍ ബൂത്ത്‌ ആക്രമിച്ച കേസില്‍ രാജ് താക്കറെക്ക് ജാമ്യം

User
1 0
Read Time:1 Minute, 40 Second

മുംബൈ : നവിമുംബൈയിലെ വാശിയിലുള്ള ടോള്‍ ബൂത്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ( എം. എന്‍. എസ് ) പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെക്ക് ജാമ്യം. നവി മുംബൈയിലെ ബേലാപുര്‍ കോടതിയാണ് ജാമ്യം നല്‍കിയത്.

2014 ല്‍ വാശിയില്‍ രാജ് താക്കറെ നടത്തിയ പ്രസംഗമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ആരോപണം. വാഹനങ്ങളില്‍ നിന്ന് പണം പിരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ എം. എന്‍.എസുകാര്‍ അത് അവസാനിപ്പിക്കുമെന്നായിരുന്നു രാജിന്റെ പ്രസംഗം. പ്രസംഗത്തിനു ശേഷമാണ് ടോള്‍ബൂത്ത് ആക്രമിച്ചത്. തുടര്‍ന്ന് മറ്റിടങ്ങളിലെ ടോള്‍ ബൂത്തുകളും ആക്രമിക്കപ്പെട്ടു.

രാജ് താക്കറേക്ക് എതിരെ ആദ്യം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി പിന്നീട് അത് പിന്‍വലിച്ച്‌ ശനിയാഴ്ച നേരിട്ട് ഹാജറാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12.30 ന് രാജ് കോടതിയില്‍ ഹാജറായി. കോടതി പരിസരത്ത് എം. എന്‍. എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി രാജിനെ സ്വീകരിച്ചു. കേസില്‍ വാദം കേള്‍ക്കല്‍ മെയ് അഞ്ചിലേക്ക് മാറ്റിവെച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ത്രീസുരക്ഷയ്ക്കായി പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി നേരിടണമെന്ന് പോലിസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താന്‍ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ നിര്‍ഭയം എന്ന മൊബൈല്‍ ആപ്പിന്റെ പ്രകാശനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനായി 50 ശതമാനം വനിതാപ്രാതിനിധ്യത്തോടെ കേരള ആംഡ് പോലീസിന്റെ ആറാമത് ബറ്റാലിയനും ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്റെ രണ്ടാം […]

You May Like

Subscribe US Now