എം പിയുടെ ആത്മഹത്യ: പ്രഫുല്‍ പട്ടേലിനെതിരെ പരാതി

User
0 0
Read Time:2 Minute, 16 Second

ദാദ്ര നഗര്‍ ഹവേലിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യവുമായി മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂരാണ് പരാതി നല്‍കിയത്.

രാഷ്ട്രപതി, പ്രധാനമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കി. ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നും ഏഴ് തവണ ലോകസഭാംഗമായിരുന്നു മോഹന്‍ ദേല്‍കര്‍. കഴിഞ്ഞ തവണ സിറ്റിംഗ് എം പിയായ ബി ജെ പി നേതാവ് പട്ടേല്‍ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്.

2021 ഫെബ്രുവരി 22-നാണ് മോഹന്‍ ദേല്‍ക്കര്‍ മുംബൈ മറൈന്‍ ഡ്രൈവിനടുത്തുള്ള ഹോട്ടല്‍ സൗത്ത് ഗ്രീന്‍ ഹൗസില്‍ ആത്മഹത്യ ചെയ്തത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും ദാദ്ര നഗര്‍ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും ആത്മഹത്യാകുറിപ്പില്‍ കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്.

മോഹന്‍ ദേല്‍കര്‍ പട്ടേല്‍ പിതാവിനെ നിരന്തരം ഭീഷണിപ്പെടുത്തി ജയിലിലടക്കാതിരിക്കാന്‍ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും മകന്‍ അഭിനവ് ദേല്‍കര്‍ ആരോപിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്ര പ്രത്യേക പൊലീസ് അന്വേഷണസംഘം മെല്ലെപ്പോക്ക് തുടരുകയാണെന്ന് പരാതിയില്‍ സലീം മടവൂര്‍ പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമോ സി ബി ഐയോ കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയിലുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇരിക്കുന്ന കസേരയുടെ വലിപ്പമറിയാതെ; കോവിഡ് വാര്‍ത്തസമ്മേളനം ദുരുപയോഗിച്ചത് ദൗര്‍ഭാഗ്യകരം: വി.ഡി സതീശന്‍

കൊച്ചി: കെ.സുധാകരനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ വില അറിയാതെയാണ് സംസാരിച്ചത്. കോവിഡ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വരുന്ന വാര്‍ത്താസമ്മേളനം സുധാകരനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഉപയോഗിച്ചത് ദൗര്‍ഭാഗ്യകരമാണ്. ഇതൊരു വിവാദമാക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമായിരിക്കും. മരംകൊള്ള അടക്കമുള്ള അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും സതീശന്‍ പറഞ്ഞു. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു ആഴ്ചപ്പതിപ്പില്‍ വന്ന അദ്ദേഹത്തിന്റെ അഭിമുഖത്തിലാണ് തുടക്കം. […]

You May Like

Subscribe US Now