എന്‍.ഇ.എഫ്​.ടി(നാഷണല്‍ ഇലക്​ട്രോണിക്​ ഫണ്ട്​ ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന്​ ആര്‍.ബി.ഐ.

User
0 0
Read Time:1 Minute, 20 Second

ന്യൂഡല്‍ഹി: എന്‍.ഇ.എഫ്​.ടി(നാഷണല്‍ ഇലക്​ട്രോണിക്​ ഫണ്ട്​ ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന്​ ആര്‍.ബി.ഐ. ഇന്ന്​ രാത്രി മുതല്‍ ഞായറാഴ്ച ഉച്ച വരെയാണ്​ സേവനങ്ങള്‍ തടസപ്പെടുകയെന്ന്​​ ആര്‍.ബി.ഐ വ്യക്​തമാക്കി. അത്യാവശ്യ ഇടപാടുകള്‍ക്ക്​ ആര്‍.ടി.ജി.എസ്​ ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു.

എന്‍.ഇ.എഫ്​.ടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ്​ പുരോഗമിക്കുന്നത്​. ഇതിനാലാണ്​ സേവനം തടസപ്പെടുന്നതെന്ന്​ ആര്‍.ബി.ഐ പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു. ഇതേ രീതിയില്‍ ആര്‍.ടി.ജി.എസ്​ സേവനത്തിന്‍റെ സാ​ങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന്​ ആര്‍.ബി.ഐ അറിയിച്ചു.

സേവനം തടസപ്പെടുന്ന വിവരം എല്ലാ ബാങ്കുകളും ഉപയോക്​താക്കളെ അറിയിക്കണം. ഇതിന്​ പിന്നാലെ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ ഉള്‍പ്പടെയുള്ളവര്‍ സേവനം തടസപ്പെടുമെന്ന്​ അറിയിച്ച്‌​ രംഗത്തെത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് 2.57 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് പുതുതായി 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേര്‍ കോവിഡ് മൂലം മരിച്ചു. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായിട്ടുണ്ട്.

You May Like

Subscribe US Now