എല്ലായിടത്തും സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാഷ്ട്രമാണ് , ഇസ്രയേല്‍ ശക്തിയെ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാന്‍

User
0 0
Read Time:2 Minute, 9 Second

ന്യൂയോര്‍ക്ക് : പശ്ചിമേഷ്യയെ അശാന്തിലാക്കിയ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ ചേരിതിരിഞ്ഞായിരുന്നു ലോകരാഷ്ട്രങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഒപ്പം നിലയുറപ്പിച്ചത്. ഇതില്‍ ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന്‍ പലസ്തീനൊപ്പമായിരുന്നു . ഐക്യരാഷ്ട്ര സഭയിലടക്കം ഇസ്രയേല്‍ വിരുദ്ധ നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ ശക്തിയെ ഉയര്‍ത്തിക്കാട്ടി സംസാരിച്ചു. സി.എന്‍.എനുമായുള്ള അഭിമുഖത്തിനിടെയാണ് പാക് മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇസ്രായേല്‍ ശക്തരാണെന്ന് അഭിപ്രായപ്പെട്ടത്.

‘എല്ലായിടത്തും സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാഷ്ട്രമാണ് ഇസ്രയേല്‍, അവര്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നു’. ഇസ്രയേലിന് വേണ്ടി മാദ്ധ്യമങ്ങള്‍ കൂടുതല്‍ സമയം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ മാറുമെന്നും അദ്ദേഹം പറഞ്ഞു. ജൂത വിരുദ്ധത പ്രകടിപ്പിച്ചു കൊണ്ടാണ് പാക് മന്ത്രി ചര്‍ച്ചയില്‍ ഉടനീളം സംസാരിച്ചത്.

ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ പതിനൊന്ന് ദിവസമായി നടത്തുന്ന ഏറ്റുമുട്ടലിനെ കുറിച്ചും ഒരു മിനിട്ടിലേറെ പാക് മന്ത്രി സംസാരിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ താന്‍ ന്യായീകരിക്കുന്നില്ലെന്നും അതേസമയം ഇസ്രയേല്‍ വ്യോമാക്രമണത്തിനോട് ക്ഷമിക്കുവാന്‍ തനിക്ക് കഴിയില്ലെന്നും ഖുറേഷി വ്യക്തമാക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ്​ ബാധിച്ച്‌​ മരിച്ചവരെയോര്‍ത്ത് വിങ്ങിപ്പൊട്ടി മോദി; മുതലകണ്ണീരെന്ന് സോഷ്യല്‍മീഡിയ

രാജ്യത്ത്​ കൊവിഡ്​ ബാധിച്ച്‌​ മരിച്ചവരെയോര്‍ത്ത്​ വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി ​ന​രേന്ദ്ര മോദിയെ പരിഹസിച്ച്‌​ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ​. വെള്ളിയാഴ്​ച സ്വന്തം മണ്ഡലമായ വാരാണസി​യിലെ ആരോഗ്യ പ്രവര്‍ത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്​ചക്കിടെയാണ്​ സംഭവം. കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ ചുക്കാന്‍ പിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു. ‘കാശിയിലെ ഒരു സേവകനെന്ന നിലയില്‍, വാരാണസി​യിലെ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. പ്രത്യേകിച്ച്‌ പ്രശംസനീയമായ രീതിയില്‍ ജോലി ചെയ്യുന്ന​ ഡോക്​ടര്‍മാരോടും നഴ്​സുമ​ാരോടും ടെക്​നീഷ്യന്‍മാരോടും […]

You May Like

Subscribe US Now