ഐടി നിയമഭേദഗതി; സമയപരിധി ഇന്ന് അവസാനിക്കും, അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

User
0 0
Read Time:1 Minute, 57 Second

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഐടി നിയമഭേദഗതി പാലിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്ക് അനുവദിച്ച മൂന്ന് മാസത്തെ സമയപരിധി ഇന്ന് അവസാനിക്കും. പുതിയ ഐടി നിയമഭേദഗതി പാലിച്ചില്ലെങ്കില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഐടി നിയമപ്രകാരം ലഭിച്ചിരുന്ന പരിരക്ഷ നഷ്‌ടപ്പെടുമെന്നും ഇന്ത്യന്‍ ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.2021 ഫെബ്രുവരി 25 ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സമൂഹ മാധ്യമ നിയമങ്ങള്‍ നാളെ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.അതേ സമയം, കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഐടി നിയമ ഭേദഗതി സമൂഹ മാധ്യമങ്ങളുടെ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാണെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതേസമയം, പുതിയ അപ്ഡേറ്റ് വ്യക്തിഗത സന്ദേശങ്ങളുടെ സ്വകാര്യതയെ തകര്‍ക്കില്ലെന്ന് വാട്‌സ്‌ആപ്പ്യുഎസ് ആസ്ഥാനമായുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് വന്‍ തുക വരുമാനമായി ലഭിക്കുമ്ബോഴും ഇന്ത്യയുടെ ആഭ്യന്തര നിയമങ്ങള്‍ പാലിക്കാനുള്ള താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"വാക്‌സിന്‍ സെര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല..മരണ സര്‍ട്ടിഫിക്കറ്റിലും ഫോട്ടോ ഇടണം. എങ്കിലേ ശരിയാകൂ"; മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ എന്‍ഡിഎ സഖ്യകക്ഷി നേതാവ്

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്ക‌റ്റിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സംബന്ധിച്ച്‌ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സഖ്യകക്ഷി നേതാവ്. ബിഹാറിലെ എന്‍‌ഡി‌എ സഖ്യകക്ഷി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിന്‍ റാം മാഞ്ചിയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. “വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ ഇടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, മരണ സര്‍ട്ടിഫിക്കറ്റിലും ഫോട്ടോ ഇടണം. എങ്കിലേ ശരിയാകൂ”- എന്നാണ് ജിതന്‍ റാം മാഞ്ചിയുടെ പ്രതികരണം. കോവിഡ് പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവര്‍ മരണങ്ങളുടെ […]

You May Like

Subscribe US Now