ഐശ്വര്യകേരള യാത്രക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; സര്‍ക്കാരിനെ വിമര്‍ശിച്ച്‌ താരിഖ് അന്‍വര്‍

User
0 0
Read Time:2 Minute, 28 Second

കൊച്ചി: പ്രതിപക്ഷനേതാവിന്റെ ഐശ്വര്യ കേരളയാത്രയ്‌ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രംഗത്ത്. കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും അന്‍വര്‍ പറഞ്ഞു.

ഐശ്വര്യ കേരളയാത്രക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത് ഭരണമാറ്റം വേണമെന്ന സൂചനയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനെ തിരഞ്ഞെടുക്കും. വിജയ സാധ്യതയായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയെന്നും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന പതിവ് ഉണ്ടായിരിക്കില്ലെന്നും അദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുക തിരപഞ്ഞെടുപ്പില്‍ മുന്നണിക്ക് ഭൂരിപക്ഷ ലഭിച്ച ശേഷം മാത്രമേ ഉണ്ടകൂ. തിരഞ്ഞെടുപ്പിന്‍ ശേഷം കോണ്‍ഗ്രസ് ഇല്ലതാവുമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്നും അദേഹം പറഞ്ഞു. കെ വി തോമസ് മുതിര്‍ന്ന നേതാവാണ്. അദേഹത്തെ ഒഴിവാക്കാന്‍ കഴിയില്ല. അതിനാല്‍ കകെവി തോമസിനേയും തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. അതില്‍ അദേഹം സന്തോഷവനാണെന്നും താരിക് അന്‍വര്‍ പറഞ്ഞു.

എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പ്രത്യശാസ്ത്രം ഒന്നാണ്. അവര്‍ യുഡിഎഫില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ഒരു പാര്‍ട്ടിക് മാത്രമല്ല ബാധകം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തുടക്കം മുതല്‍ വളരെ വ്യക്തമാണ്. എറണാകുളം ഡിസിസിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പു പ്രചാരണം; 2 ദിവസത്തെ സന്ദര്‍ശനത്തിനായി ജെ പി നഡ്ഡ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ തിരുവനന്തപുരത്തെത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിമാനത്താവളത്തിലെത്തിയ നഡ്ഡയെ വാഹനങ്ങളുടെ അകമ്ബടിയോടെ സംസ്ഥാന കമിറ്റി ഓഫിസായ മാരാര്‍ജി ഭവനിലേക്ക് ആനയിച്ചു. പാര്‍ടി കോര്‍ കമിറ്റി യോഗത്തില്‍ നഡ്ഡ പങ്കെടുക്കും. ബിജെപിയുടെ കോര്‍പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തുന്ന നഡ്ഡ പ്രമുഖ വ്യക്തികളുമായും സമുദായ നേതാക്കളുമായും ചര്‍ച […]

You May Like

Subscribe US Now