ഒഡിഷയിലും ബംഗാളിലും കനത്ത നാശം വിതച്ച്‌ യാസ് ചുഴലിക്കാറ്റ്, ബംഗാളില്‍ മൂന്നുലക്ഷം വീടുകള്‍ തകര്‍ന്നു, നാല് മരണം

User
0 0
Read Time:4 Minute, 28 Second

കൊല്‍ക്കത്ത: ഒഡിഷയും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ച്‌ യാസ് ചുഴലിക്കാറ്റ്.

വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘യാസ്’ അതിതീവ്ര ചുഴലിക്കാറ്റ് ഇന്നലെ രാവിലെ 8.30ഓടു കൂടി ഒഡിഷയിലെ ബാലസോറില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെ ദംറ തുറമുഖത്തിനടുത്തായാണ് തീരംതൊട്ടത്. തുടക്കത്തില്‍ മണിക്കൂറില്‍ 130 -145 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന കാറ്റ് ക്രമേണ 180 കിലോമീറ്റര്‍ വേഗതയിലെത്തി. നാലുമണിക്കൂറോളമെടുത്താണ് യാസ് പൂര്‍ണമായും കരയില്‍ പ്രവേശിച്ചത്.

പേമാരിക്കൊപ്പം ആഞ്ഞടിച്ച ചുഴലിയില്‍ ഒഡിഷയിലും ബംഗാളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി

ഒഡിഷയിലെ ഭദ്രാക്ക്, ബാലസോര്‍ അടക്കം 10 തീരദേശ ജില്ലകളെ യാസ് പിടിച്ചുകുലുക്കി. രണ്ടുപേര്‍ മരിച്ചു. ഭദ്രക് ജില്ലയിലെ ജമുജാദി റോഡ് തകര്‍ന്നു. പാരദീപ് ജെട്ടിയില്‍ നിരവധി മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് തീരം തൊട്ട ദംറ തുറമുഖത്ത് കനത്തനാശമുണ്ടായി. ബാലസോറിനും ദംറയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയര്‍ന്നു. ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ആറു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂര്‍, വടക്ക്, തെക്ക് 24 പര്‍ഗനാസ് ജില്ലകള്‍, കൊല്‍ക്കത്ത, ഡയമണ്ട് ഹാര്‍ബര്‍, ദിഗ എന്നിവിടങ്ങളില്‍ കനത്ത നാശം വിതച്ചു. പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. തീരപ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ വെള്ളത്തിലായി. ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു.

പശ്ചിമ ബംഗാളില്‍ 15 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചതായും മൂന്ന് ലക്ഷത്തോളം വീടുകള്‍ക്ക് നാശമുണ്ടായതായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഒരുകോടിയോളം പേര്‍ ദുരിതത്തിലായി. ബംഗാള്‍ തീരത്ത് മാത്രം 11.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. യാസ് നിരീക്ഷിക്കാനായി രണ്ടു ദിവസം രാത്രി ഓഫീസില്‍ തന്നെ തുടരുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. മൂന്നു ദിവസമായി തുടരുന്ന മുന്‍കരുതല്‍ നടപടികള്‍ ആളപായം കുറയ്ക്കാന്‍ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.

ദേശീയ ദുരന്ത നിവാരണ സേനയുടെ 115 യൂണിറ്റുകള്‍ ഇരുസംസ്ഥാനങ്ങളിലുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

കൊല്‍ക്കത്തയില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളം രാത്രി 7.45 വരെ അടച്ചു. ഭുവനേശ്വര്‍ വിമാനത്താവളവും ഒഡിഷയിലെ വീര്‍ സുരേന്ദ്ര സായി വിമാനത്താവളവും ഇന്ന് വൈകിട്ട് 7.45 വരെ അടച്ചു. ദുര്‍ഗാപുര്‍, റൂര്‍ക്കല വിമാനത്താവളങ്ങളും അടഞ്ഞുകിടക്കും.

ചുഴലിക്കാറ്റ് ജാര്‍ഖണ്ഡിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം കനത്ത ജാ​ഗ്രതയിലാണ്‌. ബിഹാര്‍, ‌ജാര്‍ഖണ്ഡ്, അസാം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇന്ന് രാവിലെയോടെ കാറ്റിന്റെ വേഗത കുറഞ്ഞേക്കുമെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ പ്രവചനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപ് അഡ്നിമിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിെരെ സംയുക്ത നീക്കത്തിനൊരുങ്ങി പ്രതിപക്ഷം

കവരത്തി: ലക്ഷദ്വീപ് വിഷയത്തില്‍ സംയുക്ത നീക്കത്തിന് പ്രതിപക്ഷം . രാഷ്ട്രപതിയെ സമീപിക്കാനാണ് ആലോചനയെന്നും പ്രതിപക്ഷം അറിയിച്ചു . തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരുമെന്നും അറിയിച്ചു . നിയമപോരാട്ടം തുടങ്ങണമെന്നാണ് പൊതു അഭിപ്രായം. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നും അറിയിച്ചു .

You May Like

Subscribe US Now