ഒന്നരവര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു

User
0 0
Read Time:1 Minute, 55 Second

ശ്രീനഗര്‍; ഒന്നരവര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ ഫോര്‍ ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കാശ്മീര്‍ ഭരണ കൂടത്തിന്റെ വക്താവ് രോഹിത് കര്‍സായി ആണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനു പിന്നാലെയായിരുന്നു ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചത്.

2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷട്ട് ടൗണ്‍ ആണ് കാശ്‌മീരിലേത് എന്നായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റും 2ജി മൊബൈല്‍ ഡാറ്റയും ഘട്ടംഘട്ടമായി പുനസ്ഥാപിച്ചിരുന്നു. സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. സേവനം പുനഃരാരംഭിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ആദ്യഘട്ടമായി ജനുവരി 25 നു ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള ഈ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെ ‘ഫോര്‍ ജി മുബാറക്’ എന്നത്തേക്കാളും വൈകി എങ്കിലും 2019 അഗസ്റ്റിന് ശേഷം ഇത് ആദ്യമായി എല്ലാ ജമ്മു കാശ്മീരികള്‍ക്കും ഫോര്‍ ജി ഇന്റര്‍നെറ് സേവനം ലഭിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പരമാധികാരി തന്ത്രി; ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്ബോള്‍ ശബരിമല ഒരിക്കല്‍കൂടി മുഖ്യ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്ന് നേരത്തെ തന്നെ യുഡിഎഫ് വ്യക്തമാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന പ്രത്യേക ശബരിമല നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുകയാണ് യുഡിഎഫ് ഇപ്പോള്‍. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കരട് പുറത്തുവിട്ടത്. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ […]

You May Like

Subscribe US Now