ഒരു മിനിറ്റിനകം 15 ശിവ താണ്ടവ സ്തോത്രം പാരായണം ചെയ്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി പതിനഞ്ചുകാരന്‍

User
0 0
Read Time:4 Minute, 48 Second

ഡല്‍ഹി സ്വദേശിയായ ഒന്‍പത് വയസുകാരന്‍ വിവാന്‍ ഗുപ്ത ഒരു സാധാരണ കുട്ടിയല്ല. ലങ്ക രാജാവായ രാവണന്‍ സംസ്കൃതത്തില്‍ എഴുതിയ ശിവതാണ്ഡവ സ്തോത്രത്തിലെ 15 ശ്ലോകങ്ങള്‍ വെറും 55 സെക്കന്‍ഡിലും 29 മില്ലിസെക്കന്‍ഡിലും പാരായണം ചെയ്താണ് വിവാന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് വിവാന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് മറികടക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഡല്‍ഹിയിലെ പിറ്റാംപുര മേഖലയിലെ ബാലഭാരതി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയായ വിവാന്‍ മുത്തശ്ശിയ്ക്കൊപ്പമാണ് ശ്ലോകങ്ങള്‍ പാരായണം ചെയ്യാന്‍ തുടങ്ങിയത്. സ്തുതിഗീതങ്ങളില്‍ ആകൃഷ്ടനായ വിവാന്‍ പിന്നീട് ദിവസേന ഇവ പരിശീലിക്കാന്‍ തുടങ്ങി. സാധാരണക്കാര്‍ക്ക് കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ സങ്കീര്‍ണ്ണമായ വാക്യങ്ങള്‍ മനഃപാഠമാക്കാനുള്ള വിവാന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് മുത്തച്ഛന്‍ അനില്‍ ഗുപ്തയാണ്. ശിവന്റെ ശക്തിയെയും സൗന്ദര്യത്തെയും സ്തുതിക്കുന്നതിനായി ശിവന്റെ കടുത്ത ഭക്തനായ രാവണന്‍ ആലപിച്ച സങ്കീര്‍ണ്ണമായ സ്തോത്രമാണ് ശിവ താണ്ഡവ സ്‌തോത്രം. ശിവ താണ്ഡവ സ്തോത്രം ചൊല്ലുകയോ കേള്‍ക്കുകയോ ചെയ്യുന്നത് എല്ലാ നെഗറ്റീവ് എനര്‍ജികളെയും നീക്കം ചെയ്യുമെന്നും അപാരമായ ശക്തിയും മാനസിക ബലവും ഉള്ള വ്യക്തികളാക്കി മാറ്റുമെന്നുമാണ് പറയപ്പെടുന്നത്.

സങ്കീര്‍ണ്ണമായ ശ്ലോകങ്ങളെല്ലാം മനഃപാഠമാക്കി റെക്കോര്‍ഡ് സമയത്ത് പാരായണം ചെയ്യുന്നത് എളുപ്പമല്ലാത്തതിനാല്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ വിവാന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മുത്തച്ഛന്‍ പറഞ്ഞു.

2011 ജൂണ്‍ 6നാണ് വിവാന്‍ ജനിച്ചത്. എട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ഏഴ് ഭൂഖണ്ഡങ്ങള്‍ സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ മുമ്ബ് വിവാന്‍ പ്രവേശിച്ചിരുന്നു. അവസാനമായി സന്ദര്‍ശിച്ച ഭൂഖണ്ഡം ഓസ്‌ട്രേലിയയായിരുന്നു. 2015 ല്‍ കാനഡയില്‍ (വടക്കേ അമേരിക്ക) ആരംഭിച്ച്‌ നാല് വര്‍ഷത്തിനുള്ളില്‍ വിവാന്‍ ഏഴ് ഭൂഖണ്ഡങ്ങളില്‍ യാത്ര ചെയ്തു.

ഓസ്ട്രേലിയ സന്ദര്‍ശിക്കുമ്ബോഴേക്കും വിവാന്‍ ലോകമെമ്ബാടുമുള്ള 32 രാജ്യങ്ങളില്‍ പോയിരുന്നു. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ഡൈവിംഗിന് പുറമെ ഫിന്‍‌ലാന്‍‌ഡിലെ സാന്താക്ലോസിനെ സന്ദര്‍ശിച്ചതും ടാന്‍സാനിയയിലെ വന്യജീവി സഫാരിയും ഏറ്റവും കൂടുതല്‍ ആസ്വദിച്ച കാര്യങ്ങളാണെന്ന് വിവാന്‍ പറയുന്നു.

ദ്യുതിത് അരുണ്‍ വാര്യര്‍ എന്ന രണ്ട് വയസുകാരനും അടുത്തിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു. തൃശൂര്‍ സ്വദേശിയായ അരുണ്‍ മുരളീധരന്റേയും അഞ്ജലി കൃഷ്ണയുടേയും മകനാണ് കേശു എന്ന് വിളിക്കുന്ന ദ്യുതിത്. 40 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയുക മാത്രമല്ല ഓരോ രാജ്യത്തിന്റെ സവിശേഷതകളും മനഃപ്പാഠമാണ് കേശുവിന്.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ തിരിച്ചറിയാനും കേശുവിന് സാധിക്കും. തീര്‍ന്നില്ല… പക്ഷികള്‍, വന്യമൃഗങ്ങള്‍, വളര്‍ത്ത് മൃഗങ്ങള്‍, പഴം, പച്ചക്കറി, വീട്ടുപകരണങ്ങള്‍ എല്ലാം ഈ കുഞ്ഞു മനസിലെ ഓര്‍മ്മത്താളില്‍ ഭദ്രമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീട്ടിലെത്തി ആദിത്യന്‍ ജയന്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അമ്ബിളി ദേവി

കൊല്ലം: തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി തെളിവുകള്‍ പുറത്തു വിട്ട് അമ്ബിളിദേവി. തന്റെ വീട്ടിലെത്തി ആദിത്യന്‍ ജയന്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് അമ്ബിളി ദേവി പുറത്തു വിട്ടത്. കഴിഞ്ഞ 23ന് വൈകിട്ടാണ് അമ്ബിളി ദേവിയുടെ വീട്ടിലെത്തി ആദിത്യന്‍ ജയന്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. ‘ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടു വന്നതാണെന്ന് പറഞ്ഞു വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് […]

You May Like

Subscribe US Now