ഒരു വര്‍ഷത്തെ ഇടവേള ; പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക് ..

User
0 0
Read Time:2 Minute, 4 Second

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക് .ഈ മാസം 25 മുതല്‍ മോദിയുടെ ആകാശ യാത്രകള്‍ തുടങ്ങും. കോവിഡ് സമയത്തെ പ്രധാന ഉച്ചകോടികളിലെല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

വിദേശത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറെക്കുറെ പിന്‍വലിച്ചതിനുശേഷമാണ് നരേന്ദ്രമോദി വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ജൂണ്‍ വരെയുള്ള യാത്രകളുടെ ഷെഡ്യൂള്‍ തയ്യാറായിട്ടുണ്ട്. ഈ മാസം 25-ന് അയല്‍ രാജ്യമായ ബം​ഗ്ലാദേശിലേക്കുള്ള ഔ​ദ്യോ​ഗിക സന്ദര്‍ശനത്തോടെ യാത്രകള്‍ തുടങ്ങും. ബം​ഗബന്ധു ഷേഖ് മുജബിര്‍ റഹ്മാന്റെ 100-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം ധാക്കയിലെത്തും. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ചയും നടത്തും.

പ്രധാനമന്ത്രി അവസാനമായി വിദേശയാത്ര നടത്തിയത് 2019 നവംബര്‍ മാസത്തിലാണ്. നവംബര്‍ 13 മുതല്‍ 15 വരെ ബ്രസീലില്‍ അദ്ദേഹം ഔദ്യോ​ഗിക സന്ദര്‍ശനം നടത്തിയിരുന്നു. അതിനു ശേഷം കോവിഡ് ലോക്ഡൗണും മറ്റും കാരണം പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം ഒഴിവാക്കിയിരുന്നു . പാര്‍ലമെന്റ് സമ്മേളനവും ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനവും കഴിഞ്ഞ ശേഷമായിരുന്നു ലോക്ക്ഡൗണ്‍.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നൊരുക്കങ്ങളുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ന് ധാക്കയിലെത്തുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇ. ശ്രീധരനെ തള്ളി കെ. സുരേന്ദ്രന്‍; 'ഊരാളുങ്കലിന്‍റെ അഴിമതിയെ കുറിച്ച്‌ അദ്ദേഹത്തിന് അറിയില്ലായിരിക്കും'

ആലപ്പുഴ: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ അഭിനന്ദിച്ച ഇ. ശ്രീധരനെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഊരാളുങ്കലിന്‍റെ അഴിമതിയെ കുറിച്ച്‌ ഇ. ശ്രീധരന് അറിയില്ലായിരിക്കുമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയെ മെട്രോമാന്‍ ഇ. ശ്രീധരന്‍ അഭിനന്ദിച്ചത്. ഇ. ശ്രീധരന്‍റെ മേല്‍നോട്ടത്തിലാണ് പുനര്‍നിര്‍മാണം പൂര്‍ത്തി‍യാക്കിയത്. ‘ഊരാളുങ്കലിന് സാങ്കേതിക വിദ്യ ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. അതിന്‍റെ അഴിമതിയെ […]

You May Like

Subscribe US Now