ഓക്​സിജന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി യോഗിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്

User
0 0
Read Time:3 Minute, 14 Second

ലഖ്​നോ: കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓക്​സിജന്‍ ക്ഷാമമുള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കേന്ദ്രമന്ത്രി സന്തോഷ്​ ഗാങ്​വാറിന്‍റെ കത്ത്​. ഓക്​സിജന്‍ ദൗര്‍ലഭ്യം , വെന്‍റിലേറ്ററുകളുടെയും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്ത തുടങ്ങിയവ കത്തില്‍ ചൂണ്ടിക്കാട്ടി . തലസ്​ഥാന നഗരത്തില്‍നിന്ന്​ 250 കിലോമീറ്റര്‍ അകലെയുള്ള സന്തോഷിന്‍റെ മണ്ഡലമായ ബറേലിയില്‍ സ്​ഥിതി ഗുരുതരമാണെന്നും കത്തില്‍ പറയുന്നു .

ആശുപത്രികളില്‍ ഓക്​സിജന്‍ ക്ഷാമമുണ്ടെന്ന്​ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത്​ നടപടി സ്വീകരിക്കുമെന്ന്​ യോഗി ആദിത്യനാഥ്​ പ്രസ്​താവനയിറക്കിയതിന്​ പിന്നാലെയാണ്​ മന്ത്രിയുടെ കത്ത്​.

സന്തോഷ്​ ഗാങ്​വാറിന്‍റെ ലോക്​സഭ മണ്ഡലമാണ്​ ബറേലി. ബറേലിയില്‍ ഓ ക്​സിജന്‍ ക്ഷാമമുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയ അദ്ദേഹം അവിടെ വെന്‍റിലേറ്ററുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്നും ആരോപിച്ചു. ആരോഗ്യ വകുപ്പ്​ അധികൃതര്‍ ​ ഫോണ്‍ കോളുകള്‍ പോലും എടുക്കുന്നില്ല, കോവിഡ്​ രോഗികളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പരാതിപ്പെടുന്നു .

അതെ സമയം ബറേലിയിലെ ആശുപത്രികളില്‍ ഓക്​സിജന്‍ പ്ലാന്‍റ്​ സ്​ഥാപിക്കണമെന്ന്​ യോഗിക്ക്​ നിര്‍ദേശം നല്‍കി. കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌​ ജനങ്ങളില്‍ നിന്ന്​ നിരവധി പരാതികള്‍ ലഭിച്ചിരുന്നു, അത്​ മുഖ്യമന്ത്രിയെ അറിയിക്കുക മാത്രമാണ്​ ചെയ്​തതെന്നായിരുന്നു കത്തിനെക്കുറിച്ച്‌​ സന്തോഷിന്‍റെ പ്രതികരണം.

എന്നാല്‍ യുപിയില്‍ ​ ഓക്​സിജന്‍ ക്ഷാമമില്ലെന്ന്​ യോഗി ആദിത്യനാഥ്​ പ്രസ്​താവിച്ചിരുന്നു. സംസ്​ഥാനത്ത്​ സര്‍ക്കാര്‍, സ്വകാര്യ ആശുപ​ത്രികളില്‍ ​ഓക്​സിജന്‍ ക്ഷാമമില്ലെന്നും എല്ലാ കോവിഡ്​ രോഗികള്‍ക്കും ഓക്​സിജന്‍ സൗകര്യം വേണ്ടെന്നും അതിനാല്‍ തന്നെ സംസ്​ഥാനത്ത്​ ഓക്​സിജന്‍ ക്ഷാമമുണ്ടെന്ന്​ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നായിരുന്നു യോഗി ആദിത്യനാഥ്​ നേരത്തേ വ്യക്തമാക്കിയിരുന്നത്​. ഇതിനിടെ യോഗിയുടെ വാദം തെറ്റാണെന്ന്​ ചൂണ്ടിക്കാട്ടുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ കത്ത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം; രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്ന് KGMOA

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശ്രമമില്ലാത്ത ജോലിയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ കെജിഎംഒഎ ആവശ്യപ്പെടുന്നു. കൂടുതല്‍ ഡൊമിസിലറി കെയര്‍ സെന്ററുകളും സിഎഫ്‌എല്‍ഡിസികളും തുടങ്ങുന്നതിനു പകരം നിലവിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണം. 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്റെ മുന്‍ഗണനാക്രമത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്ക് നല്‍കിയ […]

You May Like

Subscribe US Now