ഓക്‌സിജന്‍ ഇല്ലെന്ന് പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് യോഗി ; തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിക്കൊള്ളാന്‍ പ്രിയങ്ക

User
0 0
Read Time:2 Minute, 59 Second

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമില്ലെന്നും പത്രങ്ങള്‍ വ്യാജ വാര്‍ത്ത ചമയ്ക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. യുപിയില്‍ ഓക്‌സിജന്‍ അടിയന്തിരാവസ്ഥ ആണെന്നും ഇത്തരത്തില്‍ യാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിച്ച്‌ നില്‍ക്കാന്‍ ഒട്ടും വികാരമില്ലാത്ത സര്‍ക്കാരിനേ കഴിയൂ എന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.

യുപിയില്‍ ഓക്‌സിജന്‍ ഇല്ലെന്ന രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുമെന്ന യോഗിയുടെ വാദത്തെ തന്റെ സ്വത്ത് പിടിച്ചെടുത്താലും കുഴപ്പമില്ല പക്ഷേ ദൈവത്തെയോര്‍ത്ത് സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ യോഗി മനസ്സിലാക്കണമെന്ന് പ്രിയങ്ക തിരിച്ചടിച്ചു. യുപിയില്‍ ഓക്‌സിജന്‍ അടിയന്തരാവസ്ഥയാണെന്ന് ട്വിറ്ററില്‍ ആയിരുന്നു പ്രിയങ്ക കുറിച്ചത്. ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച പത്രറിപ്പോര്‍ട്ടുകളും അവര്‍ പങ്കുവെച്ചു.

നിര്‍വികാരമായ ഒരു സര്‍ക്കാരിനേ ദുരിത ഘട്ടത്തിലും ഇങ്ങനെ കള്ളം പറയാന്‍ സാധിക്കൂവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സ്വയം ഒരു രോഗിയായി യോഗി സങ്കല്‍പ്പിക്കാന്‍ ശ്രമിക്കണമെന്നും അപ്പോഴേ രോഗിയുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയൂ എന്നും പ്രിയങ്ക പറഞ്ഞു. ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുമ്ബോഴാണ് യു.പിയിലെ കോവിഡ് ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്ന് യോഗി പറയുന്നത്.

ദുരന്തം നേരിടുമ്ബോഴും കള്ളം പറയുന്നത് എന്ത് നേട്ടത്തിന് വേണ്ടിയാണെന്നും യു.പിയില്‍ ഓക്‌സിജന്‍ അടിയന്തരാവസ്ഥയാണുള്ളതെന്നും പ്രിയങ്ക പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നടപടിയുണ്ടാകണം. ഒട്ടും വികാരമില്ലാത്ത സര്‍ക്കാറിനെ ഇത്തരത്തില്‍ യാഥാര്‍ഥ്യത്തോട് മുഖം തിരിച്ച്‌ നില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ട്വിറ്ററിലെ കുറിപ്പില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമ്മാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് അംഗവും അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 2 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നാവായിക്കുളം പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ നാവായിക്കുളം മുല്ലനല്ലൂര്‍ പുത്തന്‍വീട്ടില്‍ സഫറുല്ല (44), സിപിഎം ബ്രാഞ്ച് അംഗം മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍വീട്ടില്‍ സമീര്‍ (32) എന്നിവരെയാണു പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് 6 മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സമ്മാനങ്ങള്‍ വാങ്ങി നല്‍കിയ കുട്ടിയുമായി […]

You May Like

Subscribe US Now