ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; യുപി മുഖ്യമന്ത്രി ഐസൊലേഷനില്‍

User
0 0
Read Time:2 Minute, 50 Second

Lucknow: ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനില്‍. അദ്ദേഹവുമായി സമ്ബര്‍ക്കമുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ഈ വിവരം മുഖ്യമന്ത്രി  തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. ‘ഞാനുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സ്വയം ഐസലേറ്റ് ചെയ്യുകയാണെന്നും എല്ലാ ജോലികളും ഡിജിറ്റല്‍ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നുമാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഭിഷേക് കൗഷിക് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പ്രചാരണ പരിപാടികളിലടക്കം യോഗി ആദിത്യനാഥ് സജീവമായിരുന്നു. മാത്രമല്ല ഈ മാസം ആദ്യം അദ്ദേഹം കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു. അടുത്ത ഡോസ് സ്വീകരിക്കാനിരിക്കെയാണ് അദ്ദേഹത്തെ ഐസലേഷനില്‍ പ്രവേശിച്ചിരിക്കുന്നത്

ഒരുവിധം നിയന്ത്രണ വിധേയമായിരുന്ന കൊവിഡ് വീണ്ടും രാജ്യത്ത് രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം ഒരുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. മാത്രമല്ല പ്രതിദിന കോവിഡ് കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. ഇവിടെ കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 18021 പേര്‍ക്കാണ്.

പ്രതിദിനകണക്കില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 60,212 കേസുകളും 281 മരണവുമാണ്. സംസ്ഥാനത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പതിനഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കണ്ണൂര്‍ സര്‍വകലാശാലയില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം : എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്‌ആര്‍ഡി സെന്ററില്‍ അസി.പ്രഫസറുടെ സ്ഥിരം തസ്തികയിലേക്കു നിയമിക്കാന്‍ നീക്കം നടക്കുന്നതായി പരാതി. പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് നിയമന നീക്കം. നിയമന നടപടികള്‍ തടയണമെന്നും ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി. സെന്ററിലെ തസ്തികകള്‍ യുജിസി വ്യവസ്ഥ അനുസരിച്ചു താല്‍ക്കാലികമാണെങ്കിലും അസി. പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സര്‍ക്കാര്‍ […]

You May Like

Subscribe US Now