കമ്യൂണിസ്റ്റ് പാര്‍ട്ടി കാരണമാണ് കേരളത്തില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിച്ചിരിക്കുന്നത്; തേജസ്വി സൂര്യ

User
0 0
Read Time:1 Minute, 46 Second

കൊച്ചി : ഇന്ന് രാജ്യത്ത് ജനങ്ങളെ മുന്നിലേയ്ക്ക് നയിക്കുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബിജെപി ആണെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷനും കര്‍ണാടക എം.പി.യുമായ തേജസ്വി സൂര്യ. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും വരുന്ന നിരവധി പേര്‍ക്കാണ് ബിജെപി മുന്നേറാന്‍ അവസരം നല്‍കുന്നതെന്നും തേജസ്വി സൂര്യ പറഞ്ഞു.

ഇന്ന് വിദ്യാസമ്ബന്നരായ എല്ലാ യുവാക്കളും കേരളത്തിന് പുറത്ത് പോകാനാണ് ആഗ്രഹിക്കുന്നത്. അത് കേരളത്തില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞത് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കാലടിയില്‍ നടന്ന ചടങ്ങിലാണ് തേജസ്വി സൂര്യ ഇക്കാര്യം പറഞ്ഞത്.

കമ്യൂണിസ്റ്റുകാര്‍ ഭസ്മാസുരന്മാരെപ്പോലെയാണ്. അവര്‍ എന്ത് തൊട്ടാലും അത് നശിച്ച്‌ പോകുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്താണ് കമ്യൂണിസ്റ്റുകാര്‍ കേരളത്തിന് വേണ്ടി ചെയ്തതെന്ന് ചോദിച്ച തേജസ്വി ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി കാരണമാണ് കേരളത്തില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും അന്യനാടുകളിലേയ്ക്കുള്ള കുടിയേറ്റവും വര്‍ധിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം; 45കാരന്റെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് വെട്ടിമാറ്റി യുവതി

ഭോപ്പാല്‍: വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം അര്‍ധരാത്രിയോടെ സ്ത്രീ തന്നെയാണ് പൊലീസ് ഔട്ട്പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി […]

You May Like

Subscribe US Now