കരുണാനിധി മൂന്ന് തവണ മത്സരിച്ച്‌ ജയിച്ച ചെപ്പോക്കില്‍ താരപ്പോര് ; കൊച്ചുമകന്‍ ഉദയനിധിയും ഖുശ്ബുവും നേര്‍ക്കുനേര്‍

User
0 0
Read Time:3 Minute, 4 Second

ചെന്നൈ: ഭരണം തിരിച്ചുപിടിക്കാനിറങ്ങുന്ന ഡിഎംകെയും ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടാന്‍ ബിജെപിയും ശ്രമം തുടങ്ങിയിരിക്കുന്ന തമിഴ്‌നാട്ടില്‍ കരുണാനിധി മൂന്ന് തവണ മത്സരിച്ച്‌ ജയിച്ച ചെപ്പോക്കില്‍ താരപ്പോര് വരുന്നു. ഇത്തവണ ജനവിധി തേടാന്‍ കരുണാനിധിയുടെ കൊച്ചുമകന്‍ ഉദയനിധി സ്റ്റാലിനും കഴിഞ്ഞകാല സൂപ്പര്‍നായിക ഖുശ്ബുവും ഇവിടെ നേര്‍ക്കുനേര്‍ മത്സരിച്ചേക്കുമെന്നാണ് വിവരം.

സ്ഥാനാര്‍ത്ഥിത്വത്തിനായി പാര്‍ട്ടി നേതൃത്വത്തിന് അപേക്ഷ സമര്‍പ്പിച്ച്‌ ഉദയനിധി കാത്തിരിക്കുമ്ബോള്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച്‌ ഖുശ്ബു പ്രചരണം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. നേരത്തേ ഡിഎംകെ അംഗമായിരുന്ന ഖുശ്ബു 2014 ലാണ് കോണ്‍ഗ്രസില്‍ ചേക്കേറുന്നത്.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയുടെ ഭാഗമായി. അണ്ണാ ഡിഎംകെയുടെ ആസ്ഥാനമായ അറിവാലയത്തില്‍ അനുയായികളെയും കൂട്ടിയാണ് ഉദയാനിധി കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കായി ഉദയാനിധി പ്രചരണത്തിന് ഇറങ്ങിയത് പാര്‍ട്ടിക്ക് വലിയ നേട്ടം ഉണ്ടാക്കാന്‍ സഹായിച്ചിരുന്നു. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകനാണ് ഉദയാനിധി.

ഡിഎംകെ സഖ്യം വന്‍ വിജയം നേടി. ഇതേ തുടര്‍ന്ന് പാര്‍ട്ടി അദ്ദേഹത്തിന് യുവജന വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയിരിക്കുകയാണ്. ഡിഎംകെയും കോണ്‍ഗ്രസും സഖ്യം ഉണ്ടായിരിക്കുമ്ബോള്‍ എഐഎഡിംകെ – ബിജെപി സഖ്യമാണ് എതിര്‍ഭാഗത്ത്. ചെപ്പോക്ക് തിരുവള്ളിക്കേണി മണ്ഡലമാണ് താര പോരാട്ടത്തിന് കളമൊരുങ്ങുന്നത്.

ഡിഎംകെയുടെ ജെ അന്‍പഴകനാണ് രണ്ടു തവണയായി ഇവിടെ എംഎല്‍എ. 1996 മുതല്‍ 2006 ലേത് വരെ തുടര്‍ച്ചയായി മൂന്ന് തവണ കരുണാനിധി വിജയം നേടിയ മണ്ഡലമാണ് ഇത്. രണ്ടു തവണയും മുഖ്യമന്ത്രിയുമായി. ഡിഎംകെയുടെ സുരക്ഷിത മണ്ഡലമായിട്ടാണ് ചെപ്പോക്കിനെ കരുതുന്നത്. രാജീവ് തരംഗം ആഞ്ഞടിച്ച 1991 ല്‍ മാത്രമാണ് ഇവിടെ ഡിഎംകെ തോറ്റിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ആക്കി ഉയര്‍ത്തി

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ആക്കി ഉയര്‍ത്തിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.110ാം ചട്ടപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 2021 മെയ് 31ന് വിരമിക്കുന്നവര്‍ക്കും ഈ വര്‍ദ്ധനവ് ബാധകമാകും എന്ന് അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു. അതേസമയം തമിഴ്നാട്ടില്‍ 8,9,10 ക്ളാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ […]

You May Like

Subscribe US Now