കരുതലും പോരാട്ടവും; രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് ട്രെയിന്‍ തടയും, കുടുങ്ങുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവുമൊരുക്കും

User
0 0
Read Time:1 Minute, 55 Second

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും. ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുക. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

എന്നാല്‍ കേരളത്തില്‍ ട്രെയിന്‍ തടയലുണ്ടാവില്ല. പകരം എല്ലാ ജില്ലയിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്‌.

അതേസമയം, ട്രെയിന്‍ തടയല്‍ യാത്രക്കാര്‍ക്ക് ഒരു പ്രയാസവും സൃഷ്ടിക്കില്ലെന്ന് സമരസമിതി അറിയിച്ചു. സമരത്തെ തുടര്‍ന്ന് കുടുങ്ങി പോകുന്ന യാത്രക്കാര്‍ക്ക് കര്‍ഷകര്‍ വെള്ളവും ഭക്ഷണവും ഒരുക്കും.

തടയല്‍ മുന്‍നിര്‍ത്തി ഇന്നത്തെ പല ട്രെയിനുകളും റെയില്‍വെ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് ശേഷം ഫെബ്രുവരി ആറിന് റോഡ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു കര്‍ഷകര്‍. സമരത്തിന്റെ അടുത്തഘട്ടമെന്ന നിലയിലാണ് ഇന്ന് ട്രെയിന്‍ തടയുമെന്ന് അറിയിച്ചിട്ടുള്ളത്. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരം 85 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. ഗോതമ്ബ് പാടത്ത് കൈയ്യും കാലും കെട്ടിയിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. മൂന്നാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ ടൈംസ് നൌ ന്യൂസിനോട് വ്യക്തമാക്കി. പുല്ലു പറിക്കാന്‍ പോയ കുട്ടികളെ കാണാതാവുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

You May Like

Subscribe US Now