കര്‍ണാടകയില്‍ കൂടുതല്‍ നിയന്ത്രണം; മാ​​ളു​​ക​​ളി​​ലും തി​​യ​​റ്റ​​റു​​ക​​ളി​​ലും ര​​ണ്ടു ഡോ​​സ് വാ​​ക്സി​​നെ​​ടു​​ത്ത​​വ​​ര്‍​​ക്ക് മാ​​ത്രം പ്ര​​വേ​​ശ​​നം

User
0 0
Read Time:3 Minute, 25 Second

ബം​​ഗ​​ളൂ​​രു: കൊ​​റോ​​ണ​​യു​​ടെ ഒ​​മി​​ക്രോ​​ണ്‍ വ​​ക​​ഭേ​​ദം ര​​ണ്ടു പേ​​രി​​ല്‍ സ്ഥി​​രീ​​ക​​രി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ക​​ര്‍​​ണാ​​ട​​ക സ​​ര്‍​​ക്കാ​​ര്‍ നി​​യ​​ന്ത്ര​​ണം ക​​ടു​​പ്പി​​ച്ചു.

സം​​സ്ഥാ​​ന​​ത്തെ മാ​​ളു​​ക​​ള്‍, സി​​നി​​മ തി​​യ​​റ്റ​​റു​​ക​​ള്‍, മ​​ള്‍​​ട്ടി​​പ്ല​​ക്സു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യി​​ല്‍ ര​​ണ്ടു ഡോ​​സ്​ വാ​​ക്സി​​ന്‍ എ​​ടു​​ത്ത​​വ​​ര്‍​​ക്ക് മാ​​ത്ര​​മെ പ്ര​​വേ​​ശി​​ക്കാ​​നാ​​വൂ. വെ​​ള്ളി​​യാ​​ഴ്ച ചേ​​ര്‍​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗ​​ശേ​​ഷ​​മാ​​ണ് മാ​​ര്‍​​ഗ​​നി​​ര്‍​​ദേ​​ശം പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

18 വ​​യ​​സ്സി​​ന് താ​​ഴെ സ്കൂ​​ള്‍, കോ​​ള​​ജ്​ വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ള്‍ നി​​ര്‍​​ബ​​ന്ധ​​മാ​​യും ര​​ണ്ടു ഡോ​​സ് വാ​​ക്സി​​നെ​​ടു​​ക്ക​​ണം. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും സാം​​സ്കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ളും മ​​റ്റ്​ ആ​​ഘോ​​ഷ​​ങ്ങ​​ളും 2022 ജ​​നു​​വ​​രി 15 വ​​രെ മാ​​റ്റി​​വെ​​ക്ക​​ണ​​മെ​​ന്ന്​ ഉ​​ത്ത​​ര​​വി​​ലു​​ണ്ട്. അ​​ടി​​യ​​ന്ത​​ര പ്രാ​​ധാ​​ന്യ​​ത്തോ​​ടെ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും പു​​തി​​യ മാ​​ര്‍​​ഗ​​നി​​ര്‍​​ദേ​​ശം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന്​ റ​​വ​​ന്യൂ പ്രി​​ന്‍​​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി തു​​ഷാ​​ര്‍ ഗി​​രി​​നാ​​ഥ് ഉ​​ത്ത​​ര​​വി​​ല്‍ പ​​റ​​യു​​ന്നു. കേ​​ര​​ള, മ​​ഹാ​​രാ​​ഷ്​​​​ട്ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​​നി​​ന്ന്​ എ​​ത്തു​​ന്ന​​വ​​ര്‍​​ക്കു​​ള്ള ആ​​ര്‍.​​ടി.​​പി.​​സി.​​ആ​​ര്‍ നെ​​ഗ​​റ്റി​​വ് സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ബ​​ന്ധ​​ന തു​​ട​​രും.

അ​​തി​​ര്‍​​ത്തി ജി​​ല്ല​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ക​​ര്‍​​ശ​​ന​​മാ​​ക്കും. പൊ​​തു​​പ​​രി​​പാ​​ടി​​ക​​ള്‍, യോ​​ഗ​​ങ്ങ​​ള്‍, സ​​മ്മേ​​ള​​ന​​ങ്ങ​​ള്‍, മ​​റ്റ്​ കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ള്‍ എ​​ന്നി​​വ​​ക്കെ​​ല്ലാം പ​​ര​​മാ​​വ​​ധി 500 പേ​​രെ പ​​ങ്കെ​​ടു​​പ്പി​​ക്കാ​​വൂ. ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍, 65വ​​യ​​സ്സി​​ന് മു​​ക​​ളി​​ലു​​ള്ള​​വ​​ര്‍, അ​​സു​​ഖ​​ബാ​​ധി​​ത​​ര്‍ എ​​ന്നി​​വ​​രെ സ​​ര്‍​​ക്കാ​​ര്‍ കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​ക്ക് വി​​ധേ​​യ​​മാ​​ക്കും.

എ​​ല്ലാ സ​​ര്‍​​ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​രും ര​​ണ്ടു ഡോ​​സ് വാ​​ക്സി​​ന്‍ സ്വീ​​ക​​രി​​ച്ചി​​രി​​ക്ക​​ണം. മാ​​സ്ക് ധ​​രി​​ക്കാ​​ത്ത​​വ​​രി​​ല്‍​​നി​​ന്ന് മു​​നി​​സി​​പ്പ​​ല്‍ കോ​​ര്‍​​പ​​റേ​​ഷ​​ന്‍ പ​​രി​​ധി​​യി​​ല്‍ 250 രൂ​​പ​​യും ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ല്‍ 100 രൂ​​പ​​യും പി​​ഴ ഈ​​ടാ​​ക്കും. രോ​​ഗ വ്യാ​​പ​​നം ത​​ട​​യാ​​നാ​​യി മൈ​​ക്രോ ക​​ണ്ടെ​​യ്​​​ന്‍​​മെന്‍റ് ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത,

ദില്ലി: കോണ്‍ഗ്രസിനെ തകര്‍ത്താന്‍ നോക്കിയ മമത ബാനര്‍ജിക്ക് അതേ രീതിയിലുള്ള പണി തിരിച്ചുവരവ്. പ്രതിപക്ഷ നിരയില്‍ അവരുടെ ഐക്യ നീക്കത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാന്‍ പലരും മടിക്കുകയാണ്. തെലങ്കാന രാഷ്ട്ര സമിതി പോലും കോണ്‍ഗ്രസിനോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മമതയുടെ പാര്‍ട്ടിയില്‍ തന്നെ ചില്ല കല്ലുകടികള്‍ ഉണ്ടായിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ പുതിയ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇത് മമത ബാനര്‍ജിയേക്കാള്‍ പ്രതീക്ഷ നല്‍കുന്നത് ബിജെപിക്കാണ്. അതോടൊപ്പം കോണ്‍ഗ്രസിന് […]

You May Like

Subscribe US Now