കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

User
0 0
Read Time:2 Minute, 0 Second

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.

കര്‍ഷക സമിതി നിയോഗിച്ച അഞ്ചംഗ സമിതി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് നല്‍കിയത്. പ്രക്ഷോഭം പിന്‍വലിച്ചാല്‍ കേസുകള്‍ ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്.

ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളിക്കളഞ്ഞിരുന്നു. സമരം പിന്‍വലിക്കും മുമ്ബ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ സമയക്രമം പ്രഖ്യാപിക്കണം. അല്ലാതെ സമരം പിന്‍വലിച്ചാല്‍, സര്‍ക്കാര്‍ പിന്നീട് പുറകോട്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍ണാം സിങ് ചരുനി പറഞ്ഞു.

കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ ഉച്ചയ്ക്ക് ശേഷം ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച ഉന്നതാധികാര സമിതി യോഗം തീരുമാനിക്കുമെന്ന് കര്‍ഷക നേതാവ് യുധ്‌വീര്‍ സിങ് പറഞ്ഞു. യോഗത്തില്‍ പ്രക്ഷോഭം പിന്‍വലിക്കുന്നതില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ വിമര്‍ശനത്തിന്റെ തോക്കിന്‍ കുഴലിനു മുന്നിലായിരുന്നു ഞാന്‍. മറ്റൊരു വഴിയുണ്ടായിരുന്നില്ല. കുത്തുവാക്കുകള്‍ കേട്ടു; തുറന്നുപറഞ്ഞ് രവി ശാസ്ത്രി

ഇന്ത്യന്‍ കോച്ചായിരുന്ന കാലത്തെ ഏറ്റവും മോശം സമയത്തെ കുറിച്ച്‌ തുറന്നുപറഞ്ഞ് രവി ശാസ്ത്രി. അഡ്‌ലെയ്ഡില്‍ ചെറിയ സ്‌കോറിന് പുറത്തായപ്പോള്‍ ടീം മരവിപ്പിന്റെ പിടിയിലായെന്ന് ശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ വിമര്‍ശനത്തിന്റെ തോക്കിന്‍ കുഴലിനു മുന്നിലായിരുന്നു ഞാന്‍. മറ്റൊരു വഴിയുണ്ടായിരുന്നില്ല. കുത്തുവാക്കുകള്‍ കേട്ടു. ഒന്നാം ദിനം മുതല്‍ എന്തും നേരിടാന്‍ ഒരുങ്ങിയിരിക്കേണ്ടതുണ്ട്. രക്ഷപെടാന്‍ മറ്റൊരു വഴിയും ഇല്ലെന്ന് അറിയാമായിരുന്നു. 2020ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ വെറും 36 റണ്‍സിന് […]

You May Like

Subscribe US Now