കര്‍ഷക സമരത്തിനിടെ പശ്ചിമ ബംഗാള്‍ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; ഒരു മാസത്തിന് ശേഷം മുഖ്യപ്രതി അറസ്റ്റില്‍

User
0 0
Read Time:2 Minute, 16 Second

കൊല്‍ക്കത്ത:  കര്‍ഷക സമരത്തിനിടെ പശ്ചിമ ബംഗാള്‍ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അനില്‍ മല്ലിക് അറസ്റ്റില്‍. ഒരു മാസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലായത്. ബലാത്സംഗം ചെയ്യപ്പെട്ട 25കാരിയായ യുവതി പിന്നീട് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഡെല്‍ഹിയിലേക്കുള്ള ട്രെയിനിലും പിന്നീട് തിക്രി അതിര്‍ത്തിയില്‍ സ്ഥാപിച്ച കൂടാരത്തിലും 25 കാരിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

മൂന്ന് പേര്‍ക്കെതിരെയായിരുന്നു യുവതിയുടെ പിതാവിന്റെ പരാതി. പരാതി പ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഹരിയാനയുടെയും ഡെല്‍ഹിയുടെയും അതിത്തിയിലെത്തിയപ്പോഴാണ് ഇവരെ ബലാത്സംഗം ചെയ്തതെന്നാണ് സ്ത്രീയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഏപ്രിലിലായിരുന്നു സംഭവം നടന്നത്, പിന്നാലെ കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ യുവതി ഏപ്രില്‍ 30നാണ് മരിച്ചത്.

കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ഡെല്‍ഹി അതിര്‍ത്തിയില്‍ പോയ സ്ത്രീ ഏപ്രില്‍ 10നാണ് വീട്ടില്‍ തിരിച്ചെത്തിയത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്ത്രീയെ ഏപ്രില്‍ 26ന് ഝജ്ജാര്‍ ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 30ന് സ്ത്രീ മരിച്ചു. ഇതിന് ശേഷമാണ് മകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം; പല ജില്ലകളിലും വാക്സിനേഷന്‍ പൂര്‍ണമായും മുടങ്ങി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ വാക്സിനേഷന്‍ വേഗത്തിലാക്കേണ്ടതുണ്ട്. പക്ഷേ വാക്സിന്‍ സ്റ്റോക്ക് ഇല്ല. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ക്ഷാമം അതിരൂക്ഷമാണ്. ആറര ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിന്‍ രണ്ട് ഡോസ് ലഭിച്ചത്. ആദ്യ ഡോസ് എടുത്തവര്‍‌ക്കാകട്ടെ രണ്ടാം ഡോസ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഭൂരിഭാഗം ജില്ലകളിലും വാക്സിനേഷന്‍ മുടങ്ങിയിട്ട് രണ്ടുദിവസമായി. ഇന്ന് രാത്രിയോടെ വാക്സിനെത്തിയാല്‍ നാളെ മുതല്‍ വാക്സിനേഷന്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വാക്സിനേഷന്‍ പൂര്‍ണമായും സൗജന്യമാക്കിയതോടെ കേന്ദ്രം അനുവദിക്കാതെ […]

Subscribe US Now