കര്‍ഷക സമരത്തിന്റെ മൂന്നാം ഘട്ടം ഫെബ്രുവരി 28ന് പ്രഖ്യാപിക്കും; സംയുക്ത കിസാന്‍ മോര്‍ച്ച

User
0 0
Read Time:1 Minute, 28 Second

കര്‍ഷക സമരത്തിന്റെ മൂന്നാം ഘട്ടം ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഇതിനായി സമരകേന്ദ്രമായ സിംഘു അതിര്‍ത്തിയില്‍ യോഗം ചേരും.ദേശീയപാത ഉപരോധിക്കല്‍, ടോള്‍ പ്ലാസ തുറന്നുകൊടുക്കില്‍, ട്രാക്ടര്‍ റാലി, ട്രെയിന്‍ ഉപരോധം, കിസാന്‍ മഹാപഞ്ചായത്തുകള്‍ തുടങ്ങിയവ സമരത്തിന്റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ നടത്തിയിരുന്നു. പുതിയ നിയമങ്ങളില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ശക്തമായ സമരം പ്രഖ്യാപിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം.

അതേസമയം അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ കിസാന്‍ മഹാപഞ്ചായത്തുകള്‍ക്ക് ഇന്ന് തുടക്കമിടും. ഈ മാസം ഇരുപത്തിയെട്ടിന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിക്കുന്ന കര്‍ഷക മഹാ കൂട്ടായ്മയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും. അറിയിച്ചു.

The post കര്‍ഷക സമരത്തിന്റെ മൂന്നാം ഘട്ടം ഫെബ്രുവരി 28ന് പ്രഖ്യാപിക്കും;

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് പശ്ചിമബംഗാളും അസാമും സന്ദ‌ര്‍ശിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാളും അസാമും സന്ദ‌ര്‍ശിച്ച്‌ വിവിധ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ സംസ്ഥാനങ്ങളില്‍ മോദി നേരിട്ടെത്തുന്നത്. അസമിലെ സുപ്രധാനമായ എണ്ണ പ്രകൃതിവാതക പദ്ധതികളുടെ ഉദ്ഘാടനമാണ് ശ്രദ്ധനേടുന്ന ഒരു ചടങ്ങ്. അസമിലെ ധീമാജിയിലെ സിലാപഥാറിലാണ് രാവിലെ 11.30ന് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക. അതേ ചടങ്ങില്‍ വെച്ച്‌ തന്നെ ഒരു എഞ്ചിനീയറിംഗ് […]

You May Like

Subscribe US Now