കര്‍ഷക സമരത്തെ പിന്തുണച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍; മാധ്യമസ്വാതന്ത്രവും പ്രതിഷേധിക്കാനുള്ള അവകാശവും അനിവാര്യം

User
0 0
Read Time:4 Minute, 37 Second

കര്‍ഷകസമരത്തെ പിന്തുണച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍. സമാധാനപരമായ പ്രതിഷേധം, അഭിപ്രായ സ്വാതന്ത്ര്യം, ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം എന്നിവ ഏതൊരു ജനാധിപത്യത്തിലും സുപ്രധാനമാണ്. പ്രതിഷേധകാര്ക്ക് ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഇന്ത്യന് സര്ക്കാര് ഉറപ്പാക്കുമെന്ന് ഞങ്ങള് പ്രതീക്ഷിക്കുന്നുവെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.

“കര്ഷക സമരത്തിലുള്ള പ്രതിഷേധക്കാരുടെ സുരക്ഷയും മാധ്യമസ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക” എന്ന ആവശ്യം ഉന്നയിച്ചു ഗുര്ചരന് സിംഗ് ആരംഭിച്ച നിവേദനത്തില് ഒരു ലക്ഷത്തില് അധികം പേര് ഒപ്പുവച്ചതോടെയാണ് ഈ വിഷയത്തില് ബ്രിട്ടീഷ് സര്ക്കാര് ഔദ്യോഗികമായി പ്രതികരിച്ചത്. ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച്‌ യുകെ സര്‍ക്കാരിനു ബോധ്യമുണ്ട്. നിരവധി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇന്ത്യയിലെ കാര്‍ഷിക സമൂഹങ്ങളുമായി കുടുംബബന്ധമുണ്ട്, അതിനാല് ഈ വിഷയത്തില്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ ശക്തമായ വികാരവുമുണ്ട്. ന്യൂഡല്‍ഹിയിലെ ഞങ്ങളുടെ ഹൈക്കമ്മീഷനും ഇന്ത്യയിലുടനീളമുള്ള ഡെപ്യൂട്ടി ഹൈകമ്മീഷനുകളും വഴി സര്‍ക്കാര്‍ ഈ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ഷക യൂണിയനുകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ജനുവരിയില്‍ സുപ്രീം കോടതി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നിര്‍ത്തിവയ്ക്കുകയും നിയമങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കായി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തുവെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. 2020 ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കര്‍ഷകരുടെ പ്രതിഷേധവിഷയം ഇന്ത്യന് പ്രതിനിധിയുമായി ചര്‍ച്ച ചെയ്തിരുന്നു. ഈ വിഷയത്തില് ഇരു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഹൈ കമീഷണര്മാരും നിരന്തരം ആശയനിവിമയം നടക്കുന്നുണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളും സംഭാഷണത്തിന്റെ ഭാഗമാണ്.

പ്രതിഷേധം നിയമവിരുദ്ധമായി കടന്നാല്‍ ക്രമസമാധാനം നടപ്പാക്കാന്‍ സര്ക്കാരിന് അധികാരമുണ്ട്. എന്നാല് ഏതൊരു ശക്തമായ ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണ്. മാധ്യമ സ്വാതന്ത്ര്യത്തിനും ലോകമെമ്ബാടുമുള്ള ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നതിന് യുകെ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി മാധ്യമങ്ങള്ക്കായി സ്കോളര്ഷിപ് ഏര്പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാധ്യമ പ്രവര്ത്തകര്ക്ക് വേണ്ടി മനുഷ്യാവകാശ പ്രശ്നങ്ങള് റിപ്പോര്ട്ട് ചെയ്യാനുള്ള വര്ക്ക് ഷോപ്പുകള് നടത്താന് തോംസണ്‍ റോയിട്ടേഴ്സ് ഫൌണ്ടേഷനുമായി സഹകരിച്ച്‌ ബ്രിട്ടീഷ് സര്ക്കാര് പദ്ധതികള് നടപ്പിലാക്കുന്നുണ്ട്.

കര്‍ഷകരുടെ പ്രതിഷേധസമരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് യുകെ സര്‍ക്കാര്‍ തുടരും. കാര്‍ഷിക പരിഷ്കാരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിക്കുന്ന വിഷയമാണ് എങ്കിലും ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള് ഉയര്ത്തി പിടിക്കാനുള്ള പ്രവര്ത്തനങ്ങളില് ബ്രിട്ടീഷ് സര്ക്കാര് മുമ്ബില് തന്നെയുണ്ടാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി എം.​ജെ അ​ക്ബ​റി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ്രി​യ ര​മ​ണി​യെ ഡ​ല്‍​ഹി കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി എം.​ജെ അ​ക്ബ​റി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ്രി​യ ര​മ​ണി​യെ ഡ​ല്‍​ഹി കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി. മാ​ന​ന​ഷ്ട​ക്കേ​സ് എം.​ജെ അ​ക്ബ​റി​ന് തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി കേ​സ് ത​ള്ളി. ലൈം​ഗീ​ക പീ​ഡ​നം ആ​രോ​പി​ക്കു​ന്ന സ്ത്രീ​ക​ളെ ശി​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. സ്ത്രീ​ക​ള്‍​ക്ക് അ​വ​ര്‍ നേ​രി​ട്ട ലൈം​ഗീ​ക അ​തി​ക്ര​മം ഏ​തു സ​മ​യ​ത്തും ഏ​തൊ​രു ഫോ​റ​ത്തി​ലും ഉ​ന്ന​യി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശം ന​ല്‍​കു​ന്നു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ലാ​യി​രി​ക്കും മി​ക്ക​പ്പോ​ഴും ലൈം​ഗീ​ക പീ​ഡ​നം ന​ട​ക്കു​ക. അ​വ​രു​ടെ സ്വ​ഭാ​വ​ത്തി​നു […]

You May Like

Subscribe US Now