കളിക്കുന്നതിനിടെ പത്തായത്തില്‍ കുടുങ്ങി, അഞ്ച് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

User
0 0
Read Time:1 Minute, 21 Second

ബിക്കാനിര്‍; കളിക്കുന്നതിനിടയില്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പത്തായത്തില്‍ കുടുങ്ങി അഞ്ച് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാന്‍ ബിക്കാനിലെ ഹിമ്മത് സാ​ഗര്‍ ​ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കളിക്കുന്നതിനിടെ കുട്ടികള്‍ പത്തായത്തില്‍ ഇറങ്ങുകയായിരുന്നു.

മരിച്ച കുട്ടികള്‍ക്കെല്ലാം എട്ടു വയസില്‍ താഴെ മാത്രമാണ് പ്രായം. മിക്കവാറും ശൂന്യമായിരുന്ന പത്തായത്തിലേക്ക് കുട്ടികള്‍ ഓരോരുത്തരായി ഇറങ്ങുകയായിരുന്നു. പിന്നാലെ പത്തായത്തിന്റെ വാതില്‍ അടഞ്ഞുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പത്തായത്തില്‍ നിന്ന് കുട്ടികളെ കണ്ടെത്തുന്നത്. അപ്പോഴേക്കും എല്ലാവരും അവശനിലയിലായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഷ്ട്രീയ സംശുദ്ധിയുടെ പ്രതീകമാണ് പി.സി ചാക്കോ; പൊട്ടിക്കരഞ്ഞ് ശശീന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ എന്‍സിപിയുടെ ഭാഗമായ മുതിര്‍ന്ന നേതാവ് പി.സി ചാക്കോയ്ക്ക് മുന്നില്‍ കണ്ണിരടക്കാനാവാതെ മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ ശശീന്ദ്രന്‍. പി.സി ചാക്കോയെ എന്‍സിപിയിലേക്ക് സ്വീകരിക്കുന്ന പരിപാടിയിലാണ് ശശീന്ദ്രന്‍ പൊട്ടിക്കരഞ്ഞത്. വിദ്യാര്‍ത്ഥി യുവജന കാലം മുതലേ എന്റെ സഹപ്രവര്‍ത്തകനും സഹോദര തുല്യനുമാണ് പി.സി ചാക്കോയെന്ന് ശശീന്ദ്രന്‍ പിന്നീട് ഫെയ്സ്ബുക്കിലും കുറിച്ചു. എന്‍സിപി സംസ്ഥാന കമ്മിറ്റി പി.സി ചാക്കോയ്ക്ക് ഒരുക്കിയ ഔദ്യോഗിക സ്വീകരണത്തിനിടെയാണ് സംഭവം. വേദിയില്‍ ചാക്കോയ്ക്ക് അടുത്തായിരുന്നു […]

You May Like

Subscribe US Now