കളിക്കുന്നതിനിടെ വീട്ടിലെ ചെടി പിഴുതു; 12കാരിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി

User
0 0
Read Time:1 Minute, 15 Second

പട്‌ന: കളിക്കുന്നതിനിടെ വീട്ടിലെ ചെടി പിഴുതെടുത്ത 12കാരിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി. ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത.

അയല്‍ക്കാരനായ സിക്കന്ദര്‍ യാദവിന്റെ വീടിന് സമീപം കളിക്കുകയായിരുന്ന പെണ്‍കുട്ടി അബദ്ധത്തില്‍ മുറ്റത്തുണ്ടായിരുന്ന ഒരു ചെടി പിഴുതെടുത്തു. ഇതു കാണാനിടയായ സിക്കന്ദര്‍ യാദവും ഭാര്യയും മകളും ചേര്‍ന്ന് കുട്ടിയെ പൊതിരെ തല്ലി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിക്കന്ദര്‍ യാദവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വയോധികനെ വെടിവച്ചു കൊന്ന കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ബര്‍ധമാന്‍: പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ 74 കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ശനിയാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇവരെ 10 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച്‌ ഒമ്ബതിന് റെയ്‌ന പോലിസ് സ്‌റ്റേഷന്‍ ഏരിയയിലെ പോസ്റ്റ് ഓഫിസ് പാരയിലെ വീടിനുള്ളിലാണ് വയോധികനെ വെടിവച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം വയോധികന്‍ തന്റെ ബാങ്ക് […]

You May Like

Subscribe US Now