കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; പാക് ഭീകരനെ വധിച്ചെന്ന് സൂചന

User
0 0
Read Time:1 Minute, 38 Second

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ പൂഞ്ച് പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ 15-ാം ദിവസവും തുടരുന്നു. മെന്ദറിലെ ബട്ട ദുര്യന്‍ വനത്തിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. പൂഞ്ചിലെ സുറന്‍കോട്ടും രജൗരി ജില്ലയിലെ തനമണ്ടി പ്രദേശവും ചേരുന്നിടത്താണ്നിലവില്‍ ഏറ്റുമുട്ടല്‍. ഇവിടെ തീവ്രവാദികള്‍ക്ക് വേണ്ടി വ്യാപക പരിശോധനയാണ് സെന്യം നടത്തുന്നത്.

ജമ്മുവില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി ഒരു മലയാളി അടക്കം 9 സൈനികരാണ് വീരമൃത്യു വരിച്ചത്. അതെ സമയം കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലെ വനങ്ങളില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു.

തുടര്‍ന്ന് തിരിച്ചടിച്ച സൈന്യം ഒരു പാക് തീവ്രവാദിയെ കൊലപ്പെടുത്തിയതായാണ് വിവരം. തീവ്രവാദികളുടെ വെടിവെയ് പ്പില്‍ 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും സൈന്യവും ചേര്‍ന്നായിരുന്നു വനത്തില്‍ തെരച്ചില്‍ നടത്തിയത്. വെടിവെപ്പില്‍ രണ്ട് പോലീസുകാര്‍ക്കും ഒരു സൈനികനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തോല്‍ക്കാന്‍ വേണ്ടി കോണ്‍ഗ്രസിന്​ സീറ്റ്​ വിട്ടുകൊടുക്കണോയെന്ന്​ ലാലു പ്രസാദ്​ യാദവ്

പട്​ന: ബിഹാറില്‍ കോണ്‍ഗ്രസും സഖ്യകക്ഷിയായ ആര്‍.ജെ.ഡിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീങ്ങി പുറത്തേക്ക്​. തോല്‍ക്കാന്‍ വേണ്ടി ഉപതെരഞ്ഞെടുപ്പ്​ സീറ്റ്​ കോണ്‍ഗ്രസിന്​ വിട്ടുകൊടുക്കണമോയെന്ന്​ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ്​ യാദവ്​ ചോദിച്ചു. ബിഹാറിന്‍റെ ചുമതലയുള്ള നേതാവായ ഭക്​തചരണ്‍ ദാസിനെ ലാലു വിവേകമില്ലാത്തയാള്‍ എന്ന്​ വിശേഷിപ്പിച്ചത്​ കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിട്ടുണ്ട്​. ‘നഷ്​ടപ്പെടുത്താന്‍ വേണ്ടി ഞങ്ങള്‍ നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കണോ?’ -പട്നയിലേക്ക് പുറപ്പെടുന്നതിനുമുമ്ബ് ന്യൂഡല്‍ഹിയില്‍ വെച്ച്‌​ ലാലു മാധ്യമപ്രവര്‍ത്തകരുടെ ചോദിച്ചു. ഒക്‌ടോബര്‍ 30ന് ബിഹാറിലെ കുശേശ്വര്‍ […]

You May Like

Subscribe US Now