കശ്‍മീരില്‍ കല്ലേറില്‍ പ്രതികളാക്കപ്പെടുന്നവര്‍ക്ക് പാസ്‌പോര്‍ടും സര്‍കാര്‍ ജോലിയും നല്‍കില്ല; ഉത്തരവിനെതിരെ ഉമര്‍ അബ്‌ദുല്ല

User
0 0
Read Time:2 Minute, 26 Second

ശ്രീനഗര്‍:  കല്ലേറ് കേസിലൊ സര്‍കാരിനെതിരെയുള്ള പ്രക്ഷോഭ കേസുകളിലോ പ്രതികളാകുന്നവര്‍ക്ക് പാസ്‌പോര്‍ടോ സര്‍കാര്‍ ജോലിയോ നല്‍കില്ലെന്ന ഉത്തരവിനെതിരെ ജമ്മു കശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ജമ്മു കശ്മീര്‍ സര്‍ക്കാരിന് വേണ്ടി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്റ് ആണ് ഉത്തരവ് പുറത്തിറക്കിയത്. ആരെ വേണമെങ്കിലും പ്രതിയാക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്ന കശ്മീരില്‍ ഈ ഉത്തരവ് ദുരുപയോഗം ചെയ്യുമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. കോടതി കുറ്റവാളിയാണെന്ന് തീര്‍പ്പ് കല്‍പ്പിക്കാതെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

നിരവധി പേര്‍ ഇത്തരത്തില്‍ കുടുങ്ങി. പ്രതികളാക്കപ്പെട്ട നിരവധി പേര്‍ നിരപരാധികളാണെന്ന് കോടതിയില്‍ തെളിഞ്ഞു. ഒരു എക്സിക്യൂട്ടീവ് ഉത്തരവിനെ കോടതി വിധിയായി കണക്കാക്കാന്‍ ആകില്ല. ഒരാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. അവ്യക്തമായ, പൊലീസ് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് ജമ്മു കശ്മീര്‍ സര്‍ക്കാരിന് വേണ്ടി പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) ഉത്തരവ് പുറപ്പെടുവിച്ചത്‌. കല്ലേറിലോ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളിലോ ഉള്‍പ്പെടുന്നവര്‍ക്ക് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കില്ലെന്നാണ് ഉത്തരവ്.കാശ്‌മീരില്‍ സര്‍കാര്‍ ജോലിയോ പാസ്പോര്‍ട്ടോ ലഭിക്കാന്‍ സെക്യൂരിറ്റി ക്ലീയറന്‍സ് നിര്‍ബന്ധമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവാഹം കഴിക്കാന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം നിഷേധിച്ച്‌ സുപ്രീംകോടതി; ഹര്‍ജിക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാം

ന്യൂഡെല്‍ഹി: ഇരയെ വിവാഹം കഴിക്കാനായി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഇതേ ആവശ്യം ഉന്നയിച്ച്‌ കേസിലെ ഇര നല്‍കിയ ഹര്‍ജിയിലും ഇടപെടാന്‍ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും എ എസ് ബോപണ്ണയും അടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഹര്‍ജിക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു. വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരിയും കേസിലെ ഇരയുമാണ് […]

You May Like

Subscribe US Now