കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കും; തമിഴ്നാട് മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 39 Second

ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസ്സാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആറ് മാസമായി സമരം തുടരുകയാണ്. നിയമങ്ങള്‍പിന്‍വലിക്കാനോ കര്‍ഷകരുമായി ഫലംകാണുന്ന തരത്തില്‍ ചര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നത് ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ആറ് മാസം തികയുന്ന ദിവസമായ ഇന്ന് രാജ്യവ്യാപകമായി കരിദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സമരക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ ഉറച്ചുപറയുമ്ബോള്‍, ഭേദഗതിയാകാമെന്നും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.കര്‍ഷകരും കേന്ദ്രവും തമ്മില്‍ നിരവധി വട്ടം ചര്‍ച്ച നടത്തിയിട്ടും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വൈറസ് വായുവിലൂടെ പകരുമെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് വൈറസ് വായുവിലൂടെ പകരുമെന്ന് ആരോഗ്യമന്ത്രാലയം.ഇന്ന് പുറത്തിറക്കിയ കൊറോണ ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച്‌ പരാമര്‍ശമുള്ളത്. അടുത്ത് ഇടപഴകുന്നവര്‍ക്കെ രോഗം ബാധിക്കു എന്ന മുന്‍ധാരണകളെ തള്ളിയുള്ളതാണ് പുതിയ റിപ്പോര്‍ട്ട്. അതിനായി ഇരട്ടി മാസ്‌കും, സാമൂഹിക അകലവും കര്‍ശനമായും ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്ബോഴോ സംസാരിക്കുമ്ബോഴോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് ഇതില്‍ പറയുന്നത്. കൊറോണ രോഗിയില്‍ […]

You May Like

Subscribe US Now