‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്നത്​​ തന്‍റെ അവസാന ആഗ്രഹം’; പ്രക്ഷോഭത്തിനിടെ വീണ്ടും കര്‍ഷക ആത്മഹത്യ

User
0 0
Read Time:1 Minute, 43 Second

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന ടിക്​രി അതിര്‍ത്തിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ഹരിയാന സ്വദേശിയായ 55കാരനാണ്​ ഞായറാഴ്ച രാവിലെ ആത്മഹത്യ ചെയ്​തത്​.

ഹിസാര്‍ ജില്ലക്കാരനായ രജ്​ബീറിനെ പ്രക്ഷോഭ ഭൂമിയില്‍നിന്ന്​ ഏഴുകിലോമീറ്റര്‍ അകലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്ന്​ മാസമായി തുടരുന്ന പ്രക്ഷോഭത്തില്‍ പ​െങ്കടുത്തിരുന്ന വ്യക്തിയാണ്​ ഇദ്ദേഹം.

മൃതദേഹത്തില്‍നിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. കാര്‍ഷിക നിയമങ്ങളില്‍ ​പ്രതിഷേധിച്ചാണ്​ താന്‍ ജീവന്‍ കളയുന്നതെന്ന്​ രജ്​ബീര്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. തന്‍റെ അവസാന ആഗ്രഹമായി കണക്കാക്കി കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറയുന്നു.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌​ ആയിരക്കണക്കിന്​ കര്‍ഷകരാണ്​ മാസങ്ങളായി ഡല്‍ഹി അതിര്‍ത്തിയില്‍ തമ്ബടിച്ച്‌​ പ്രതിഷേധിക്കുന്നത്​. പ്രക്ഷോഭത്തില്‍ പ​ങ്കെടുത്ത നിരവധി കര്‍ഷകര്‍ കേന്ദ്രത്തിന്‍റെ നയങ്ങളില്‍ മനംനൊന്ത്​ ആത്മഹത്യ ചെയ്യുകയും ചെയ്​തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രഞ്ജിത്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍; ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ വേഷം ചെയ്യുമെന്ന് സൂചന

വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന കാര്യത്തില്‍ തീരുമാനമെടുത്ത സ്ഥിതിക്ക് വീണ്ടും സിനിമാ തിരക്കുകളിലേക്ക് മാറുകയാണ് സംവിധായകന്‍ ബി. രഞ്ജിത്ത്. ഇദ്ദേഹം കോഴിക്കോട് നോര്‍ത്തില്‍ നിന്നും സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്നായിരുന്നു പ്രതീക്ഷ. അടുത്ത ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസില്‍ നായകനാവും എന്ന കാര്യം ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. സ്ക്രിപ്റ്റ് രചനയുടെ തിരക്കുകളിലേക്ക് രഞ്ജിത്ത് കടന്നിരിക്കുകയാണ്. ഇന്ത്യന്‍ റുപ്പി, അയാള്‍ ഞാനല്ല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമുള്ള രഞ്ജിത്ത്-ഫഹദ് […]

You May Like

Subscribe US Now