കാര്‍ഷിക നിയമ​ങ്ങളില്‍ ഭേദഗതി വരുത്തും :​ മഹാരാഷ്​ട്ര സര്‍ക്കാര്‍

User
0 0
Read Time:1 Minute, 57 Second

മുംബൈ: കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന്​ പ്രഖ്യാപിച്ച്‌ മഹാരാഷ്​ട്ര സര്‍ക്കാര്‍. മന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ ബാലസാഹേബ്​ തൊറാത്താണ്​ ഇക്കാര്യം വെളിപ്പെടുത്തിയത് ​. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച മൂന്ന്​ നിയമങ്ങളും കര്‍ഷകവിരുദ്ധമാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി .

“കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന്​ നിയമങ്ങളും കര്‍ഷകവിരുദ്ധമാണ്​. അതിനാല്‍ മഹാരാഷ്​ട്ര സര്‍ക്കാര്‍ കാര്‍ഷിക ഭേദഗതി ബില്‍ കൊണ്ടുവരും. ഇതിലൂടെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ്​ ലക്ഷ്യം:. നിയമസഭയു​ടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത്​ പവാറുമായി നടത്തിയ കൂടിക്കാഴ്​ചക്കൊടുവിലാണ്​ മന്ത്രിയുടെ പ്രഖ്യാപനം.

പാന്‍കാര്‍ഡ്​ ഉള്ള ആര്‍ക്കും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള സാധ്യതയാണ്​ കേ​ന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്​. ഇത്​ തട്ടിപ്പുകള്‍ക്ക്​ കാരണമായേക്കാം. 10 വര്‍ഷത്തോളം കൃഷി വകുപ്പ്​ ഭരിച്ച്‌​ പരിചയമുള്ള ശരത്​ പവാറിന്‍റെ ഉപദേശങ്ങള്‍ കൂടി സ്വീകരിക്കാനാണ്​ ഭേദഗതി ബില്‍ തയാറാക്കുന്നതിന്​ മുമ്ബ്​ അദ്ദേഹവുമായി കൂടിക്കാഴ്​ച നടത്തിയതെന്ന്​ മന്ത്രി പറഞ്ഞു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഞ്ചു വയസ്സില്‍താഴെയുള്ള കുട്ടികള്‍ മാസ്​ക്​ ധരിക്കേണ്ട- മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തിന്‍റെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാസ്​ക്​ ധരിക്കേണ്ടതില്ലെന്ന്​ നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ സേവന ഡയറക്​ടറേറ്റ്​ ജനറല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ്​ ചെറിയ കുട്ടികളെ മാസ്​കിന്‍റെ പരിധിയില്‍നിന്ന്​ ഒഴിവാക്കിയത്​. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ളവര്‍ മാതാപിതാക്ക​ളുടെയും ഡോക്​ടര്‍മാരുടെയും നിര്‍ദേശ പ്രകാരം മാത്രം മാസ്​ക്​ ധരിക്കണം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ്​ രോഗവും പ്രതിരോധവും സംബന്ധിച്ച വിശദ മാര്‍ഗ നിര്‍ദേശങ്ങളാണ്​ ഡയറക്​ടറേറ്റ്​ പുറത്തിറക്കിയത്​. […]

You May Like

Subscribe US Now