കിസാന്‍ സമ്മാന്‍ പദ്ധതി; 10 കോടി കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയെന്ന് മോദി

User
0 0
Read Time:3 Minute, 0 Second

ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം 10 കോടിയലധികം കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനാണ് ഡിജിറ്റല്‍ ഇന്ത്യ മിഷനിലൂടെ ലക്ഷ്യമിടുന്നത്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ശക്തിയുടെ മുദ്രാവാക്യമാണ് ഡിജിറ്റല്‍ ഇന്ത്യയെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ മിഷനുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു മോദി.

ചെറുകിട കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രതിവര്‍ഷം 6000 രൂപ സാമ്ബത്തിക സഹായം നല്‍കുന്നതാണ് ഈ പദ്ധതി. ഇത് പ്രകാരം രാജ്യത്തെ അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 2000 രൂപയുടെ മൂന്ന് ഗഡുക്കള്‍ ലഭിക്കും.

ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) മോഡ് വഴി ഓണ്‍ലൈനായാണ് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക. സ്വന്തമായി രണ്ട് ഏക്കറില്‍ കവിയാത്ത കൃഷി ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.

അതേസമയം കോവിഡ് കാലത്ത് ഡിജിറ്റല്‍ ഇന്ത്യ എത്രമാത്രം ഫലപ്രദമായാണ് മുന്നോട്ടുപോകുന്നതെന്ന് കണ്ടതാണ് മോദി പറഞ്ഞു. വികസിതരാജ്യങ്ങള്‍ പരാജയപ്പെട്ടിടതാണ് ഇന്ത്യയുടെ നേട്ടം. അര്‍ഹതപ്പെട്ടയാളുകള്‍ക്ക് നേരിട്ട് പണം നല്‍കുന്നതില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വലിയ പുരോഗതിയാണ് കൈവരിച്ചത്. ഏഴുലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ചെറുപ്പക്കാരാണ്. കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ലഭിക്കുന്നത് ഇവരെ വളരെയധികമാണ് സഹായിച്ചത്. ഫൈവ് ജി ടെക്‌നോളജി വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. രാജ്യവും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും മോദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ എം ഷാജിയെ പൂട്ടാന്‍ പാര്‍ട്ടി വഴി വിജിലന്‍സിന് രഹസ്യ തെളിവുകള്‍; വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട് | അനധികൃത സ്വത്ത് സമ്ബാദനം, കണക്കില്‍ പെടാത്ത പണം സൂക്ഷിക്കല്‍ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി വിജിലന്‍സിനു സമര്‍പ്പിച്ച രേഖകള്‍ പലതും വ്യാജമാണെന്നു കാണിച്ച്‌ വിജലന്‍സിന് രഹസ്യ വിവരം. പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ കെ എം ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ ഫോയിലുകളിലും യോഗത്തിന്റെ മിനുട്സിലും കൃത്രിമം നടന്നിട്ടുണ്ടെന്നു കാണിച്ചാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ അന്വേഷണ സംഘത്തിന് രഹസ്യ വിവരം പോയത്. തുടര്‍ […]

You May Like

Subscribe US Now