കുട്ടികള്‍ക്കുളള വാക്‌സിന്‍ ഉടന്‍ വരും; കൊവാക്‌സിന്‍റെ അടുത്തഘട്ട പരീക്ഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

User
0 0
Read Time:2 Minute, 1 Second

​​​ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ തന്നെ തയ്യാറാവുമെന്ന പ്രതീക്ഷ നല്‍കി, പ്രമുഖ മരുന്ന് കമ്ബനിയായ ഭാരത് ബയോടെക്ക്. കൊവാക്‌സിന്‍റെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ നല്‍കിയതായി കമ്ബനി അറിയിച്ചു. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് പ്രത്യേക സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

രണ്ട് മുതല്‍ പതിനെട്ട് വയസ് വരെയുളള കുട്ടികള്‍ക്കിടയില്‍ നടത്തുന്ന പരീക്ഷണത്തിന് അനുമതി നല്‍കാനാണ് സമിതി ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടക്കുക. എയിംസ് ഉള്‍പ്പടെ പ്രമുഖ ആശുപത്രികളിലാണ് പരീക്ഷണം സംഘടിപ്പിക്കുക. ഡ്രഗ്‌സ് കണ്‍ട്രോളറിന്‍റെ കീഴിലുള്ള സമിതിയാണ് കൊവാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ ശുപാര്‍ശ നല്‍കിയത്.

കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് രോഗം പകരാന്‍ സാദ്ധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഇടയിലുള്ള വാക്‌സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം അമേരിക്കയില്‍ കുട്ടികള്‍ക്ക് ഇടയില്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷം; ലോ‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി

​ഗാസ സിറ്റി: ഇസ്രയേല്‍-പലസ്തീന്‍ സം​ഘര്‍ഷം രൂക്ഷം. ലോഡ് ന​ഗരത്തില്‍ ഇസ്രയേല്‍ (Israel) പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉന്നത സുരക്ഷാ ഉദ്യോ​ഗസ്ഥരും നിയമ ഉദ്യോ​ഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹു അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സം​ഘര്‍ഷം രൂക്ഷമാകുന്നതിനിടെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ചീഫ് ഓഫ് സ്റ്റാഫ് നിര്‍ദേശിച്ചതുപ്രകാരം 5000 സൈനികരെ (Army) കൂടി വിന്യസിക്കാന്‍ പ്രതിരോധ മന്ത്രി ബെന്നി ​ഗാന്റ്സ് ഉത്തരവിട്ടു. ആക്രമണങ്ങളില്‍ […]

You May Like

Subscribe US Now