കുട്ടികള്‍ക്കുളള വാക്‌സിന്‍ ഉടന്‍ എത്തിയേക്കും; അന്തിമഘട്ട പരീക്ഷണം അടുത്തമാസം ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക്

User
0 0
Read Time:1 Minute, 54 Second

​​​​​ന്യൂഡല്‍ഹി:കുട്ടികള്‍ക്കുള്ള വാക്‌സിന്‍റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്ബനിയായ ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്‍റെ കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐ സി എം ആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്.

സാമ്ബത്തിക വര്‍ഷത്തിന്‍റെ മൂന്നോ നാലോ പാദത്തില്‍ കൊവാക്‌സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക് അധികൃതര്‍ പറയുന്നു. ഇതിനുവേണ്ടിയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ എഴുപത് കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 1500 കോടി രൂപയുടെ ഓര്‍ഡര്‍ മുന്‍കൂറായി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നാണ് ഭാരത് ബയോടെക്ക് അധികൃതര്‍ പറയുന്നത്. അതേസമയം, അമേരിക്ക, കുവൈറ്റ് അടക്കമുളള രാജ്യങ്ങളില്‍ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാനുളള അനുമതി അതാത് സര്‍ക്കാരുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപ് നിവാസികളുടെ മുറവിളി കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാകണം ; പ്രശ്‌നത്തില്‍ ഇടപെട്ട് സിനിമാതാരം പൃഥ്വിരാജ് സുകുമാരനും

കൊച്ചി: പുതിയതായി കൊണ്ടുവരുന്ന നവീകരണത്തില്‍ പ്രതിഷേധിച്ച്‌ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധത്തിന് ഒരുങ്ങുമ്ബോള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സിനിമാതാരം പൃഥ്വിരാജ് സുകുമാരനും. ലക്ഷദ്വീപ് നിവാസികളുടെ മുറവിളി അധികൃതര്‍ കേള്‍ക്കണമെന്നും ആശങ്കകള്‍ പരിഹരിക്കണമെന്നും താരം ഫേസബുക്കിലൂടെ ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങളായി ലക്ഷദ്വീപില്‍ നിന്നും തനിക്ക് അനേകം സന്ദേശങ്ങളാണ് വരുന്നതെന്നും ലക്ഷദ്വീപിലെ വിഷയം പൊതുലോകത്തിന് മുന്നില്‍ എത്തിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് സന്ദേശങ്ങളിലധികവുമെന്നും താരം പറയുന്നു. ലക്ഷദ്വീപില്‍ ഭരണം നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നവര്‍ എടുത്തിരിക്കുന്ന പുതിയ തീരുമാനങ്ങളില്‍ […]

You May Like

Subscribe US Now