കുത്തൊഴുക്കില്‍പ്പെട്ട് കൊമ്ബന്‍, രക്ഷിക്കാന്‍ ശ്രമം; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ബോട്ട് മറിഞ്ഞു മരിച്ചു

User
0 0
Read Time:1 Minute, 57 Second

ഭുവനേശ്വര്‍: കുത്തൊഴുക്കില്‍ പെട്ട കൊമ്ബനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം പോയ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ബോട്ട് മറിഞ്ഞു മരിച്ചു. ഒഡിയ ചാനലായ ഒടിവിയുടെ റിപ്പോര്‍ട്ടര്‍ അരിന്ദം ദാസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിഡിയോ ജേണലിസ്റ്റ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ പെട്ട കൊമ്ബനെ രക്ഷിക്കാനാണ് ദുരന്ത നിവാരണ സേനാംഗങ്ങള്‍ ബോട്ടില്‍ പോയത്. ഇവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ശക്തമായ ഒഴുക്കില്‍ ഇവരുടെ ബോട്ടു മറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. അരിന്ദം ഉള്‍പ്പെടെയുള്ളവര്‍ നീന്തി കരയ്‌ക്കെത്തിയെങ്കിലും അവശനിലയില്‍ ആയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാവിലെ മുണ്ടാലിയിലാണ് സംഭവം. കൊമ്ബനാന ഒലിച്ചുപോയത് അറിഞ്ഞ് രക്ഷിക്കാനെത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പത്തംഗ സംഘം. മുണ്ടാലി പാലത്തിന് സമീപമാണ് കൊമ്ബനാനയെ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. കൊമ്ബനാനയുടെ ചിന്നംവിളി കേട്ട് പ്രദേശവാസികളാണ് ദുരന്ത നിവാരണ സേനയെ അറിയിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കും- സംഘടനാ സെക്രട്ടറി

തിരുവനന്തപുരം: അടിത്തട്ടില്‍ ബി.ജെ.പിയെ ശക്തമാക്കാന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന നീക്കം വിജയകരമാണെന്നും അദ്ദേഹത്തെ ഇപ്പോള്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്. വിഷയത്തില്‍ ബി.എല്‍. സന്തോഷ് ബി.ജെ.പി ദേശീയ അധ്യകഷന്‍ ജെ.പി. നദ്ദയെ നിലപാടറിയിച്ചു. കെ. സുരേന്ദ്രനെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ബി.എല്‍. സന്തോഷ് ആവശ്യപ്പെട്ടു. അതേസമയം, സംഘടനാ സംവിധാനം നിര്‍ജീവമാണെന്നും, ബി.ജെ.പി പുനഃസംഘടന നീട്ടുന്നത് കേരളം ഘടകത്തിന് തീരാ കളങ്കമാണെന്നും പി.പി. […]

Subscribe US Now