കുറഞ്ഞ പലിശക്ക്​ പണം നല്‍കാമെന്ന്​ കബളിപ്പിച്ച്‌​ പണം തട്ടല്‍; സിനിമ നിര്‍മാതാവ്​ അറസ്​റ്റില്‍

User
0 0
Read Time:3 Minute, 13 Second

ന്യൂഡല്‍ഹി: കുറഞ്ഞ പലിശക്ക്​ വായ്​പ നല്‍കാമെന്ന്​ കബളിപ്പിച്ച്‌​ നിരവധി ബിസിനസുകാരെ പറ്റിച്ച സിനിമ നിര്‍മാതാവ്​ അറസ്​റ്റില്‍. ഡല്‍ഹി ആസ്​ഥാനമായ ബിസിനസുകാരനെ കബളിപ്പിച്ച്‌​ 32 ലക്ഷം തട്ടിയ കേസിലാണ്​ അറസ്​റ്റ്​. ഓവര്‍ടൈം, ബദാഷ്​, ലവ്​ ഫിര്‍ കഭി, രന്‍ ബങ്ക, സസ്​പെന്‍സ്​ ആന്‍ഡ്​ സാക്ഷി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച 55കാരനായ അജയ്​ യാദവാണ്​​ അറസ്​റ്റിലായത്​.

2015മുതല്‍ ഒളിവിലാണ്​ ഇയാള്‍. ഞായറാഴ്​ച മുംബൈ, ഡല്‍ഹി, മധ്യപ്രദേശ്​, ഉത്തര്‍പ്രദേശ്​ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനക്ക്​ ശേഷം മഥുരയില്‍നിന്നാണ്​ ഇയാളെ ഡല്‍ഹി പൊലീസി​െന്‍റ ക്രൈം ബ്രാഞ്ച്​ യൂനിറ്റ്​​ അറസ്​റ്റ്​ ചെയ്​തത്​.

വാടകവീട്ടില്‍ താമസിച്ച്‌​ വന്നിരുന്ന ഇയാള്‍ സഞ്​ജയ്​ അഗര്‍വാള്‍, രാകേഷ്​ ശര്‍മ, വികാഷ്​ കുമാര്‍, ഗുഡ്ഡു, രാമന്‍, അവിനാശ്​ തുടങ്ങിയ പേരുകളിലാണ്​ ബിസിനസുകാരെ പരിചയപ്പെടുത്തി പണം തട്ടിയിരുന്നത്​.

​ബിസിനസുകാര്‍ക്ക്​ വ്യാജ ഡിമാന്‍ഡ്​ ഡ്രാഫ്​റ്റ്​ നല്‍കി കബളിക്കുകയും ചെയ്​തിരുന്നു. സിനിമ മേഖലയിലെ ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ചാണ്​ ഇയാള്‍ ബിസിനസുകാരെ വിശ്വാസത്തിലെടുത്തിരുന്നത്​.

ഡല്‍ഹിയിലെ ബിസിനസുകാരനായ രാഹുല്‍ നാഥി​െന്‍റ പരാതിയിലാണ്​ ഇ​േപ്പാള്‍ അറസ്​റ്റ്​. ബിസിനസ്​ വിപുലീകരണത്തിനായി 65കോടി രൂപ വായ്​പക്കായാണ്​ രാഹുല്‍ അജയ്​ യാദവി​െന സമീപിച്ചത്​. പത്രത്തിലെ പരസ്യം കണ്ടിട്ടാണ്​ രാഹുല്‍ ഇയാളുമായി ബന്ധപ്പെട്ടത്​. തുടര്‍ന്ന്​ സെറീന്‍ ഫിലിംസി​െന്‍റ സംവിധായകനാണെന്ന്​ അജയ്​ രാഹുലി​െന പരിചയപ്പെടുത്തുകയും ചെയ്​തു. തുടര്‍ന്ന്​ 65 കോടി രൂപ 10 വര്‍ഷത്തേക്ക്​ വായ്​പ നല്‍കാ​മെന്നും 10 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്നും വിശ്വസിപ്പിച്ചു.

പിന്നീട്​ പ്രതി പരാതിക്കാരന്‍റെ സ്വത്ത്​ വകകള്‍ പരി​ശോധിച്ച്‌​ ഉറപ്പാക്കിയശേഷം നിശ്ചിത തുക നിക്ഷേപമായി നല്‍കണമെന്നും ആവശ്യപ്പെട്ടു. രാഹുല്‍ പണം നല്‍കിയതിന്​ ശേഷം അജയ്​ യാദവ്​ മൊബൈല്‍ ഫോണ്‍ ഓഫ്​ ചെയ്യുകയായിരുന്നു. അജയ്​ നല്‍കിയിരുന്ന വിലാസവുമായി ബന്ധപ്പെട്ടപ്പോള്‍ വ്യാജമാണെന്ന്​ കണ്ടെത്തുകയും ചെയ്​തു.

തട്ടിയെടുത്ത ലക്ഷങ്ങള്‍ അജയ്​ സിനിമ നിര്‍മാണത്തിനായാണ്​ മുടക്കിയിരുന്നത്​. ചിത്രങ്ങള്‍ വിജയമാകാതിരുന്നതോടെ വന്‍ കടബാധ്യതയുമായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ലോക്ക്ഡൗണ്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം വരട്ടെ'; വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി: അശാസ്ത്രീയ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി കേരള ഹൈക്കോടതി മാറ്റി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാണിച്ചു. തീരുമാനം അറിഞ്ഞിട്ട് ഹര്‍ജി പരിഗണിക്കാമെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ അപ്രായോഗികമായ നിര്‍ദേശം ഉണ്ടെങ്കില്‍ അറിയിക്കാനും ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നുംകടകള്‍ക്കും വാണിജ്യ […]

You May Like

Subscribe US Now