കു​റ്റ​വാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചാ​ല്‍ വെടിവെച്ചിടുക തന്നെ വേണം: അസം മുഖ്യമന്ത്രി

User
0 0
Read Time:2 Minute, 28 Second

ഗു​വാ​ഹ​ത്തി : ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് കു​റ്റ​വാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചാ​ല്‍ വെ​ടി​വെച്ച്‌ കൊല്ലുന്ന രീ​തി മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് അസം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ. പോ​ലീ​സ് സേ​ന​യി​ലെ ഓഫീസ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ പോ​ലീ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓഫീസ് തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

സര്‍വീസ് തോക്ക് തട്ടിയെടുത്തോ അല്ലാതെയോ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പക്ഷം വെടിവെക്കാന്‍ നിയമം അനുശാസിക്കുന്ന പ്രതികളുടെ കാലില്‍ വെടിവെക്കാമെന്നും ഹിമന്ത പറഞ്ഞു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ കാലില്‍ വെടിവെച്ചിടുക തന്നെ വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവ്യവസ്ഥയില്‍ നിയമപരമായി തന്നെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടണമെന്ന് ഹിമന്ത പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് മാര്‍ഗമില്ലാതെ വരുമ്ബോള്‍ മാത്രമാണ് വെടിവെപ്പിന്‌ മുതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബലാല്‍സംഗം, ലൈംഗിക പീഡനം, കയ്യേറ്റം തുടങ്ങിയ കേസുകളില്‍ കുറ്റപത്രം തയ്യാറാക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും കൊലപാതകം, ആയുധക്കടത്ത്, മയക്കുമരുന്ന് കേസുകള്‍ക്കൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളിലും വേഗത്തിലുള്ള വിചാരണ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹെര്‍പിസ് വൈറസ് ബാധ: കോട്ടുരില്‍ ആന ചരിഞ്ഞു

തിരുവനന്തപുരം: ഹെര്‍പിസ് വൈറസ് ബാധിച്ച്‌ ആനപരിപാലന കേന്ദ്രത്തില്‍ കുട്ടിയാന ചരിഞ്ഞു. നാല് വയസുള്ള അര്‍ജുന്‍ എന്ന ആനയാണ് ഹെര്‍പിസ് വൈറസ് ബാധിച്ച്‌ ചരിഞ്ഞത്. കഴിഞ്ഞ ദിവസം കോട്ടൂരില്‍ ഹെര്‍പിസ് ബാധിച്ച്‌ ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു. മഹാമാരി പോലെ ആനകളില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഹെര്‍പിസ് വൈറസ്. ഇതുവരെ വാക്സിന്‍ കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെര്‍പിസ്. തൊലി നശിക്കുമ്ബോള്‍ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്സിജന്‍ […]

You May Like

Subscribe US Now