ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഡല്‍ഹിയിെല 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും മൂന്ന് മാസത്തിനുള്ളില്‍ വാക്സിന് നല്‍കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. എല്ലാവര്ക്കും വാക്സിന് നല്കാന് അനുവദിക്കുകയും വാക്സിന് ഉറപ്പാക്കുകയും ചെയ്താല്‍ മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ എല്ലാവര്ക്കും കോവിഡ് പ്രതിരോധകുത്തിവെപ്പ് നല്കാന് കഴിയും.
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന് സ്വീകരിക്കുന്നവരെ വേര്‍തിരിക്കരുത്. ഞാനും എന്റെ മാതാപിതാക്കളും വാക്സിനെടുത്തിട്ടുണ്ട്. അതു പറയാന്‍ ഒരു മടിയുമില്ല. വാക്സിനേഷന് പ്രക്രിയ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
എല്ലാവര്ക്കും വാക്സിന് അര്‍ഹതയുണ്ട്. നിലവില്‍ പ്രതിദിനം 30,000 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്. അത് 1.25 ലക്ഷമാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്നും കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 500 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ അരവിന്ദ് കെജ്രിവാള് യോഗം വിളിച്ചിരുന്നു.