കേന്ദ്രമന്ത്രിസഭ വിപുലീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി; 25 -ഓളം പുതുമുഖങ്ങള്‍ക്ക് സാധ്യത

User
0 0
Read Time:4 Minute, 48 Second

ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ സമഗ്രമായ അഴിച്ചു പണി നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും മോശം പ്രകടനം നടത്തിയ ചിലരെ പാര്‍ട്ടി പദവികളിലേക്ക് കൊണ്ടു വരാനുമുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ പല തവണയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാന്‍ ധാരണയായി എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടാം മോദി സര്‍ക്കാരില്‍ നിലവില്‍ 53 മന്ത്രിമാരാണുള്ളത്. ഭരണഘടന പ്രകാരം കേന്ദ്രമന്ത്രിസഭയില്‍ 81 അംഗങ്ങള്‍ വരെയാവാം. ഈ സാധ്യത ഉപയോഗപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് മോദി ഉദ്ദേശിക്കുന്നത്. പ്രവര്‍ത്തന മികവ് കാണിച്ച മന്ത്രിമാര്‍ പലരും കേന്ദ്രസര്‍ക്കാരില്‍ തുടരാനാണ് സാധ്യത. മന്ത്രിമാരായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക ഇതിനോടകം തയ്യാറാക്കി കഴിഞ്ഞെന്നും സൂചനയുണ്ട്.

ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024-ലെ പൊതുതെരഞ്ഞെടുപ്പും മുന്നില്‍ കണ്ടായിരിക്കും മോദിയുടെ മന്ത്രിസഭാ വിപുലീകരണം എന്നാണ് സൂചന. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അധികവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പലമന്ത്രിമാരില്‍ നിന്നും ചില വകുപ്പുകള്‍ എടുത്തു മാറ്റാന്‍ സാധ്യതയുണ്ട്.

കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാതിദ്യ സിന്ധ്യ, അസമില്‍ ഹിമന്ത ബിശ്വാസ് ശര്‍മ്മയ്ക്കായി വഴി മാറി കൊടുത്ത സര്‍ബാനന്ദ സോനാവല്‍, ബീഹാറില്‍ നിന്നും സുശീല്‍ കുമാര്‍ മോദി എന്നിവര്‍ മന്ത്രിസഭയിലേക്ക് എത്തും എന്നാണ് സൂചന. മഹാരാഷ്ട്രയില്‍ നിന്നും നാരായണ് റാണേ, ഭൂപേന്ദ്രയാദവ് എന്നിവരും മന്ത്രിസഭയില്‍ എത്തിയേക്കും.

യുപിയില്‍ നിന്നും വരുണ് ഗാന്ധി, രാംശങ്കര്‍ കഠേരിയ, അനില്‍ ജയ്ന്‍, റീത്താ ബഹുഗുണാ ജോഷി, സഫര്‍ ഇസ്ലാം എന്നിവര്‍ക്കും മന്ത്രിസ്ഥാനം കിട്ടാന്‍ സാധ്യതയുണ്ട്. ബിജെപി സഖ്യകക്ഷിയായ അപ്നാ ദളിലെ അനുപ്രിയ പട്ടേലിന്‍് പേരും പറഞ്ഞു കേള്‍ക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചച് വച്ച ബംഗാള്‍ ബിജെപിയില്‍ നിന്നും ചിലര്‍ മന്ത്രിസഭയിലേക്ക് വന്നേക്കും.

അതേസമയം രാം വില്വാസ് പാസ്വാന്‍ മരിച്ച ഒഴിവില്‍ എല്‍ജെപിയില്‍ നിന്നും മകന് ചിരാഗ് പാസ്വാന് പകരമായി വിമതനീക്കം നടത്തിയ ചിരാഗിന്റെ അമ്മാവന്‍ പശുപതി പരസ് മന്ത്രിസഭയിലെത്തുമെന്നും സൂചനയുണ്ട്. നിതീഷ് കുമാറിന്റെ ജെഡിയു മന്ത്രിസഭയില്‍ ചേരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. രണ്ട് മന്ത്രിസ്ഥാനം ജെഡിയു ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരു മാസത്തിലേറെയായി മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അനവധി യോഗങ്ങളില്‍ പങ്കെടുത്തുവെന്നാണ് സൂചന. എല്ലാ മന്ത്രിമാരുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ അവലോകന യോഗങ്ങളില്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. കൊവിഡ് സാഹചര്യത്തില്‍ മന്ത്രാലയങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതാണ് പ്രധാനമായും മോദി പരിശോധിച്ചത് എന്നാണ് സൂചന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയിലെ കൊവിഡ് മരണം നാല് ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി | കൊവിഡ് 19 മഹാമാരി മൂലം ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലെത്തി. 4,00,312 ജീവനുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈറസ് മൂലം ഇന്ത്യയില്‍ പൊലിഞ്ഞത്. 24 ദിവസം കൊണ്ടാണ് മരണസംഖ്യ മൂന്നരലക്ഷത്തില്‍ നിന്ന് നാല് ലക്ഷം കടന്നിരിക്കുന്നത്. ഇന്ത്യെ കൂടാതെ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് നാല് ലക്ഷം മരണങ്ങളുണ്ടായത്. രാജ്യത്തെ പല ആശുപത്രികളിലുമായി നൂറ്കണക്കിന് പേര്‍ ഇപ്പോള്‍ വെന്റിലേറ്റര്‍ ചികിത്സയിലുമാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ […]

You May Like

Subscribe US Now