കേന്ദ്രസര്‍ക്കാരിന് വഴങ്ങി ട്വിറ്റര്‍; അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു

User
0 0
Read Time:2 Minute, 34 Second

ഉന്നത ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും വന്‍ പിഴ ഈടാക്കേണ്ടി വരുമെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ വഴങ്ങി ട്വിറ്റര്‍. ‘പ്രകോപനപരവും ഭിന്നിപ്പിക്കുന്നതുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്’ സര്‍ക്കാര്‍ ഫ്‌ലാഗുചെയ്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ട്വിറ്റര്‍ ആരംഭിച്ചതായാണ്‌ റിപോര്‍ട്ട്.

പ്രകോപനപരമായ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ സമ്മര്‍ദം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറി വരുന്നതായി ട്വിറ്റര്‍ അധികൃതരെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഐ ടി നിയമത്തിലെ 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ വഴങ്ങിയത്. മോദിസര്‍ക്കാര്‍ കര്‍ഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്ന അര്‍ത്ഥം വരുന്ന മോദി പ്ലാനിംഗ് ഫാര്‍മേഴ്സ് ജെനോസൈഡ് എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്ത അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി. ഐ.ടി മന്ത്രാലയം ചൂണ്ടിക്കാട്ടിയ 257 അക്കൗണ്ടുകളില്‍ 126 എണ്ണം ഇതിനകം ട്വിറ്റര്‍ ഡിആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.

അതുപോലെ, തെറ്റായ വിവരങ്ങളും പ്രകോപനപരമായ ഉള്ളടക്കവും പ്രചരിപ്പിക്കുന്നതിന് ഖാലിസ്ഥാനി, പാകിസ്ഥാന്‍ ഘടകങ്ങളുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ സംശയിക്കുന്ന 1,178 ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ 583 എണ്ണം ഡീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ അസാധുവാക്കപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍, മെയ് പകുതിയോടെ ഫല പ്രഖ്യാപനം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ സന്ദര്‍ശനത്തിന് ശേഷം തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30 ഓടെ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണനയില്‍. മെയ് പകുതിയോടെ ഫല പ്രഖ്യാപനം നടത്താന്‍ കഴിയുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ നിലവില്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിയമസബാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അതിനുശേഷമാകും തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച്‌ […]

You May Like

Subscribe US Now