ലഖ്നൗ: കേരളത്തിനും മഹാരാഷ്ട്രയ്ക്കും യാത്രാനിയന്ത്രണം വരുത്താന്‍ ഉത്തര്‍പ്രദേശ് ഒരുങ്ങുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. മഹാരാഷ്ട്രയിലും കേരളത്തിലും കൊറോണ വ്യാപനം ശക്തമായി തുടരുന്നതാണ് ഉത്തര്‍പ്രദേശ് യാത്രാനിയന്ത്രണം ഉദ്ദേശിക്കുന്നത്. യാത്രക്കാര്‍ നിര്‍ബ ന്ധമായും ആന്റിജന്‍ ടെസ്റ്റും ആവശ്യം വന്നാല്‍ ആര്.ടി.പി.സി.ആര് പരിശോധനക്ക് വിധേയരാകണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഹരിദ്വാറില്‍ കുഭമേള നടക്കാനിരിക്കേ ഉത്തര്‍പ്രദേശ് വഴി യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള സാദ്ധ്യതകൂടി കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി അമിത് മോഹനാണ് രണ്ടു സംസ്ഥാനങ്ങള്‍ക്കും ഔദ്യോഗികമായി കത്തയച്ചത്. തുടക്കത്തില്‍ ആന്റിജന്‍ ടെസ്റ്റും സംശയം തോന്നിയാല്‍ ഉടന്‍ ആര്.ടി.പി.സി.ആറും നടത്താതെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് എടുക്കുന്നത്.
റെയില്‍വേ സ്റ്റേഷനുകളിലെല്ലാം പരിശോധന സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ട്രെയിന്‍ വഴിയാണെങ്കിലും ബസ്സ് വഴിയാണെങ്കിലും യാത്രക്കാരുടെ പൂര്‍ണ്ണവിവരം ശേഖരിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.