കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടകം: ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

User
0 0
Read Time:1 Minute, 14 Second

ബെം​ഗളൂരു: കേരളത്തില്‍ നിന്നുള്ളവ‍ര്‍ക്ക് കര്‍ണാടകത്തില്‍ ക‍ര്‍ശന നിയന്ത്രണം. റെയില്‍ റോഡ് വഴിയും വിമാനത്തിലും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. എന്നാല്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ല. സംസ്ഥാനത്ത് ഇടക്കിടെ വന്നുപോകുന്ന വ്യാപാരികളും വിദ്യാര്‍ത്ഥികളും രണ്ടാഴ്ച കൂടുമ്ബോള്‍ പരിശോധന നടത്തണം.

കൂടാതെ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇളവുനല്‍കും. രോഗവ്യാപനം കേരളത്തില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗ്, ചാമരാജ്നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധത്തില്‍ ശക്തമായ തിരുത്തല്‍ നടപടിയുമായി സിപിഎം. പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ച്‌ മുതിര്‍ന്ന സിപിഎം നേതാവും കുറ്റ്യാടി എംഎല്‍എയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി. കുറ്റ്യാടിയില്‍ നടന്ന വിമത നീക്കത്തെപ്പറ്റി സിപിഎം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് കുഞ്ഞമ്മദ് കുട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി […]

Subscribe US Now